പാണക്കാട് കുടുംബാംഗങ്ങളെ നേരില്‍ക്കണ്ട് ആശ്വസിപ്പിച്ച് രാഹുല്‍ഗാന്ധി

single-img
7 March 2022

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി കോൺഗ്രസ് നേതാവും രാഹുല്‍ഗാന്ധി എംപി. ഇന്ന് പാണക്കാട് കുടുംബാംഗങ്ങളെ നേരില്‍ക്കണ്ട് ആശ്വസിപ്പിച്ച രാഹുല്‍ഗാന്ധി സോണിയാഗാന്ധിയുടെ അനുശോചനകുറിപ്പ് കുടുംബത്തിന് കൈമാറി. താൻ വളരെയധികം സങ്കടത്തോടെയാണ് ഇപ്പോള്‍ പാണക്കാട് എത്തിയതെന്നും രാഷ്ട്രീയ നേതാവ് മാത്രമായിരുന്നില്ല ആത്മീയ തലത്തില്‍ കൂടി നേതൃസ്ഥാനമുണ്ടായിരുന്നയാളാണ് ഹൈദരലി ശിഹാബ് തങ്ങളെന്നും രാഹുല്‍ അനുസ്മരിച്ചു.

ഹൈദരലി തങ്ങള്‍ പിന്‍തുടര്‍ന്ന പാത ഇനിയും അതേരീതിയില്‍ പുതിയ അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളും പിന്‍തുടരുമെന്ന് ഉറപ്പുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സംസ്ഥാന പ്രതിപക്ഷനേതാവ് വിഡി സതീശന്‍, കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, കെസി വേണുഗോപാല്‍ എന്നീ നേതാക്കളും രാഹുലിനൊപ്പം പാണക്കാട് എത്തിയിരുന്നു.