ഓസീസ് ഇതിഹാസ ക്രിക്കറ്റ് താരം ഷെയ്ന്‍ വോണ്‍ അന്തരിച്ചു

single-img
4 March 2022

മുന്‍ ആസ്‌ട്രേലിയന്‍ താരവും ക്രിക്കറ്റ് ലോകത്തെ തന്നെ ഇതിസാഹവുമായ ഷെയ്ന്‍ കെയ്ത്ത് വോണ്‍ (52) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യമെന്ന് വോണിന്റെ മാനേജ്‌മെന്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

തായ്‌ലന്റിലെ വോണിന്റെ വില്ലയില്‍ അദ്ദേഹത്തെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു എന്നാണ് വിവരം. ഉടൻതന്നെ മെഡിക്കല്‍ സ്റ്റാഫ് പ്രാഥമിക ചികില്‍സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ലോക ക്രിക്കറ്റ് ചരിത്രത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച ലെഗ് സ്പിന്നര്‍മാരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന ഓസ്‌ട്രേലിയന്‍ താരമാണ് ഷെയിന്‍ വോണ്‍.

2007 ജനുവരിയില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം കമന്റേറ്റര്‍ എന്ന നിലയിലും ശ്രദ്ധേയനായിരുന്നു അദ്ദേഹം. 1992ല്‍ ടെസ്റ്റ് ക്രിക്കറ്റ് ആരംഭിച്ച വോണ്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ആകെ 708 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ലോക ക്രിക്കറ്റില്‍ ,ടെസ്റ്റിലും, എകദിനത്തിലുമായി 1000ല്‍ അധികം വിക്കറ്റുകള്‍ നേടിയ താരം കൂടിയാണ് അദ്ദേഹം.