ഇതുവരെ പങ്കെടുത്തിട്ടില്ല; റഷ്യ – ഉക്രൈന്‍ യുദ്ധത്തിന്റെ ഭാഗമാകില്ലെന്ന് ബെലാറൂസ്

single-img
4 March 2022

റഷ്യ നടത്തുന്ന ഉക്രൈന്‍ യുദ്ധത്തിന്റെ ഭാഗമാകില്ലെന്ന് ബെലാറൂസ് അറിയിക്കുന്നു. ഇതുവരെ തങ്ങൾ പങ്കെടുത്തിട്ടില്ലെന്നും ബെലാറൂസ് പ്രസിഡന്റ് ലുക്കാഷെങ്കോ പറഞ്ഞു. അതേസമയം, ഇതേവരെ 2000 പൗരന്മാര്‍ റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഉക്രൈൻപറഞ്ഞു.

ഇരു രാജ്യങ്ങളും തമ്മിൽ നടന്ന ചര്‍ച്ചയില്‍ റഷ്യ ഉറപ്പ് നല്‍കിയ മനുഷത്വ ഇടനാഴികള്‍ പ്രവര്‍ത്തിക്കുമോ എന്ന് ഇന്ന് അറിയാമെന്നും ഉക്രൈൻ പ്രസിഡന്റ് സെലന്‍സ്‌കി പറഞ്ഞു. ഇതോടൊപ്പം തന്നെ, റഷ്യന്‍ ജനതയോട് പ്രസിഡന്റ് വ്‌ലാദിമര്‍ പുടിനെതിരെ പ്രതിഷേധിക്കാന്‍ ഉക്രൈൻപ്രസിഡന്റ് വ്‌ലാദമിര്‍ സെലന്‍സ്‌കി ആഹ്വാനം ചെയ്തു.

‘റഷ്യയിലെ ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിക്കുക, ഞങ്ങള്‍ ജീവിക്കണമെന്ന് നിങ്ങളുടെ സര്‍ക്കാരിനോട് പറയുക’. ഇതാണ് സെലന്‍സ്‌കിയുടെ ആഹ്വാനം.