വ്ളോഗർ റിഫ മെഹ്നുവിന്‍റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

2 March 2022

കഴിഞ്ഞ ദിവസം ദുബായിയിലെ ജാഫ്ലിയയിൽ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ പ്രശസ്ത വ്ളോഗറും ആല്‍ബം താരവുമായ റിഫ മെഹ്നുവിന്‍റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുളള നടപടികള്‍ പുരോഗമിക്കുന്നതായി സാമൂഹ്യപ്രവർത്തകന്‍ അഷ്റഫ് താമരശേരി അറിയിച്ചു. ഇപ്പോൾ മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വൈകീട്ടോടെ എംബാമിംഗ് നടപടികള്‍ പൂർത്തിയാക്കി രാത്രിയുളള വിമാനത്തില്‍ തന്നെ നാട്ടിലേക്ക് കൊണ്ടുപോകും.
കോഴിക്കോട് ജില്ലയിലെ ബാലുശേരി സ്വദേശിനിയായ റിഫയെ കഴിഞ്ഞ ദിവസമാണ് താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. പോലീസ് അന്വേഷണ റിപ്പോർട്ട് വന്നുകഴിഞ്ഞാല്‍ മാത്രമെ മരണകാരണമുള്‍പ്പടെയുളള കാര്യങ്ങളില്‍ ശരിയായ വ്യക്തത വരികയുളളൂ. കഴിഞ്ഞ മാസമായിരുന്നു റിഫ ദുബായിൽ എത്തിയത്. ഒരു മകളുണ്ട്. സോഷ്യൽ മീഡിയകളിൽ സജീവമായിരുന്നു 20 കാരിയായ റിഫ.