മുസ്ലീങ്ങളുടെ വോട്ടവകാശം എടുത്തുകളയുമെന്ന വിവാദ പരാമര്‍ശവുമായി ബിജെപി എംഎല്‍എ; ബിഹാർ നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം

single-img
28 February 2022

മുസ്ലീങ്ങളുടെ വോട്ടവകാശം എടുത്തുകളയുമെന്ന വിവാദ പ്രസ്താവന നടത്തിയ ബീഹാറിലെ ബിജെപി എംഎല്‍എ രിഭൂഷൺ ഠാക്കൂർ ബച്ചൗളിനെതിരെ നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം. ഇന്ന് ചേർന്ന ബിസിനസ്സ് ഉപദേശക സമിതി യോഗം ആരംഭിച്ചപ്പോൾ തന്നെ എംഎൽഎയുടെ സസ്‌പെൻഷൻ ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി .

നിയമസഭാ സ്പീക്കർ വിജയ് കുമാർ സിൻഹയുടെ അഭ്യർത്ഥന മാനിച്ചാണ് പിന്നീട് പ്രതിപക്ഷ എംഎൽഎമാർ അവരുടെ ഇരിപ്പിടങ്ങളിലേക്ക് തിരിച്ചുവന്നത്. രാജ്യത്തെ മുസ്ലീങ്ങളുടെ വോട്ടവകാശം എടുത്തുകളയണം. അവരെ രണ്ടാംതരം പൗരന്മാരായി കണക്കാക്കണമെന്നുമായിരുന്നു ബിഹാർ ബിജെപി എംഎൽഎ ഹരിഭൂഷൺ ഠാക്കൂർ ബച്ചൗളിന്റെ തിങ്കളാഴ്ചത്തെ പരാമർശം.

സംസ്ഥാന പാർലമെന്ററി കാര്യ മന്ത്രി വിജയ് കുമാർ ചൗധരി സർക്കാരിന് വേണ്ടി പ്രതിപക്ഷത്തോട് മറുപടി നൽകിയെങ്കിലും പ്രതിപക്ഷ അംഗങ്ങൾ അതൃപ്തി പ്രകടിപ്പിക്കുകയും യോഗത്തിൽ നിന്നിറങ്ങിപ്പോവുകയും ചെയ്തു.