ആണവായുധമുക്ത രാജ്യമെന്ന പദവി നീക്കി; റഷ്യന്‍ ആണവായുധങ്ങള്‍ വിന്യസിക്കാനുള്ള തടസ്സം മാറ്റി ബെലാറൂസ്

single-img
28 February 2022

ഉക്രൈന് എതിരായ റഷ്യൻ ആണവായുധ ഭീഷണിയ്ക്ക് പിന്നാലെ ആണവായുധമുക്ത രാജ്യമെന്ന തങ്ങളുടെ പദവി ഭരണഘടനാ ഭേദഗതി പാസ്സാക്കി നീക്കി ബെലാറൂസ്. ഇതോടുകൂടി റഷ്യന്‍ ആണവായുധങ്ങള്‍ ബെലാറൂസ്സില്‍ വിന്യസിക്കാനുള്ള തടസ്സം നീങ്ങി. ബെലാറൂസിന്റെ അതിര്‍ത്തിയില്‍ നിന്നുള്ള മിസൈല്‍ പരിധിയിലാണ് ഉക്രൈന്‍ തലസ്ഥാനമായ കീവും ഉൾപ്പെടുന്നത്. പുതിയ തീരുമാന ശേഷം ബെലാറൂസിന് മേല്‍ യൂറോപ്യന്‍ യൂണിയന്‍ കടുത്ത ഉപരോധമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

നിലവിലെ സാഹചര്യത്തിൽ ഉക്രൈനിനെ സംബന്ധിച്ചിടത്തോളം ഇനിവരുന്ന 24 മണിക്കൂര്‍ നിര്‍ണ്ണയാകമാണെന്ന് സെലന്‍സ്‌കി പറഞ്ഞു. ബ്രിട്ടൻ പ്രസിഡന്റ് ബോറിസ് ജോണ്‍സണുമായി നടത്തിയ സംഭാഷണത്തിലാണ് അദ്ദേഹം ഈ വിവരം വ്യക്തമാക്കിയത്.

കഴിഞ്ഞ ദിവസം തങ്ങളുടെ ആണവായുധങ്ങള്‍ സജ്ജമാക്കാന്‍ രാജ്യത്തെ സേനാ തലവന്മാര്‍ക്ക് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് സെലന്‍സ്‌കിയുടെ പ്രതികരണം.