അക്രമ രാഷ്ട്രീയം അരങ്ങേറുന്ന കേരളം കലാപഭൂമി തന്നെ; ജനങ്ങൾക്ക് ശാന്തിയും സമാധാനവുമില്ല: യോഗി ആദിത്യനാഥ്‌

single-img
27 February 2022

കേരളത്തിനെതിരെ വീണ്ടും വിമര്ശനവമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . അക്രമ രാഷ്ട്രീയം അരങ്ങേറുന്ന കേരളം കലാപഭൂമി തന്നെയാണെന്നും കേരളത്തിൽ ജനങ്ങൾക്ക് ശാന്തിയും സമാധാനവുമില്ല, രാഷ്ടീയ കൊലപാതകങ്ങൾ കേരളത്തിൽ ആവർത്തിക്കപ്പെടുകയാണെന്നും ആദിത്യനാഥ് കുറ്റപ്പെടുത്തി.പറഞ്ഞു.

എന്നാൽ യുപി കേരളത്തിൽ നിന്നെല്ലാം വ്യത്യസ്തമാണ്. ഇവിടെ കലാപവും, ഗുണ്ടാവിളയാട്ടവുമില്ല. ഓരോ വ്യക്തിയുടെയും ജീവന് യുപി സർക്കാർ സുരക്ഷ ഉറപ്പ് നൽകുന്നതായും ആദിത്യനാഥ് അവകാശപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ബിജെപി ഭരണം ആവർത്തിക്കുമെന്ന പ്രത്യാശ പങ്കുവെച്ച അദ്ദേഹം, ജനങ്ങളുടെ ആശിർവ്വാദത്തോടെ തങ്ങൾ സർക്കാർ രൂപീകരിക്കുമെന്നും അവകാശപ്പെട്ടു.

വലിയരീതിയിലുള്ള വികസനമാണ് കഴിഞ്ഞ വർഷങ്ങളിൽ യുപിയിൽ ഉണ്ടായത്. കണ്ണില്ലാത്തവർ മാത്രമേ യുപിയിൽ വികസനമില്ലെന്ന് പറയുകയുള്ളൂവെന്നും യോഗി ആദിത്യനാഥ് പരിഹസിച്ചു.