ഒരാഴ്ചക്കുള്ളിൽ എല്ലാ കപ്പലുകളും ഓടിയില്ലെങ്കിൽ വരാനിരിക്കുന്നത് ലക്ഷദ്വീപിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധം: ഐഷ സുൽത്താന

single-img
26 February 2022

അടുത്ത ഒരാഴ്ചക്കുള്ളിൽ എല്ലാ കപ്പലുകളും ലക്ഷദ്വീപിലേക്ക് ഓടിയില്ലെങ്കിൽ വരാനിരിക്കുന്നത് ലക്ഷദ്വീപിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധം എന്ന് സംവിധായികയും ആക്ടിവിസ്റ്റുമായ ഐഷ സുൽത്താന. ഏഴ് കപ്പലുകൾ ഓടിക്കൊണ്ടിരുന്ന ദ്വീപിലേക്ക് ഇന്ന് ഒരൊറ്റ കപ്പലാണ് ഓടുന്നത്.

തന്റെ സോഷ്യല് മീഡിയാ കുറിപ്പിൽ അത് കൊണ്ട് ആ പ്രതിഷേധം തുടങ്ങുന്നതിനു മുമ്പ് ഞങ്ങൾ നിങ്ങളെ അറിയിച്ചുന്നെ ഉള്ളുവെന്നും ഇതിനുള്ളിൽ കപ്പലുകൾ ഓടിയാൽ നിങ്ങൾക്ക് കൊള്ളാം ഇല്ലെങ്കിൽ നിങ്ങൾക്കേ കൊള്ളു എന്നും പറഞ്ഞാണ് ഐഷ അവസാനിപ്പിക്കുന്നത്.

മുമ്പ് ഓടിയിരുന്ന പോലെ ഈ ഒരു ആഴ്ചയിക്കുള്ളിൽ എല്ലാ കപ്പലുകളും ലക്ഷദ്വീപിലേക്ക് ഓടിയില്ലെങ്കിൽ ഫൈസ് ബുക്കിൽ കൂടിയുള്ള എന്റെ അറിയിപ്പ് നിർത്തി വെച്ചു കൊണ്ട് ലക്ഷദ്വീപിലെ മൊത്തം യൂത്തും രംഗത്തിറങ്ങി ശക്തമായി നിങ്ങൾക്കെതിരെയും ഈ കരട് നിയമങ്ങക്കെതിരെയും പ്രതിഷേധിക്കുമെന്നും അവർ പറയുന്നു.

പോസ്റ്റിന്റെ പൂർണ്ണരൂപം:

ലക്ഷദ്വീപിലേക്കുള്ള യാത്ര കപ്പലുകൾ ഒരെണ്ണമാക്കി വെട്ടി കുറച്ച് കൊണ്ട് ഞങ്ങളെ മനപ്പൂർവം ബുദ്ധിമുട്ടിക്കുന്ന ഗവർമെന്റിനോട്‌ എനിക്കൊന്നേ പറയാനുള്ളൂ,സാധാരണ മുമ്പ് ഓടിയിരുന്ന പോലെ ഈ ഒരു ആഴ്ചയ്ക്കുള്ളിൽ എല്ലാ കപ്പലുകളും ലക്ഷദ്വീപിലേക്ക് ഓടിയില്ലെങ്കിൽ ഫൈസ് ബുക്കിൽ കൂടിയുള്ള എന്റെ അറിയിപ്പ് നിർത്തി വെച്ചു കൊണ്ട് ലക്ഷദ്വീപിലെ മൊത്തം യൂത്തും രംഗത്തിറങ്ങി ശക്തമായി നിങ്ങൾക്കെതിരെയും ഈ കരട് നിയമങ്ങക്കെതിരെയും പ്രതിഷേധിക്കും… (നിയമപരമായിട്ടും, സമരമായിട്ടും)

ലക്ഷദ്വീപിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധമായി ഈ സമരം മാറും…
(അത് കൊണ്ട് ആ പ്രതിഷേധം തുടങ്ങുന്നതിനു മുമ്പ് ഞങ്ങൾ നിങ്ങളെ അറിയിച്ചുന്നെ ഉള്ളു, ഇതിനുള്ളിൽ കപ്പലുകൾ ഓടിയാൽ നിങ്ങൾക്ക് കൊള്ളാം ഇല്ലെങ്കിൽ നിങ്ങൾക്കേ കൊള്ളു )

https://www.facebook.com/AishaOnAir/posts/585078729653411