കേരളത്തില്‍ രണ്ടേമുക്കാല്‍ ലക്ഷം പേര്‍ എന്നെ പിന്തുണക്കുന്നുണ്ടെന്ന് പറഞ്ഞ കണക്ക് കൈയില്‍ നിന്ന് എടുത്ത് ഇട്ടതാണ്: ഗായത്രി സുരേഷ്

single-img
25 February 2022

അടുത്തിടെ സോഷ്യൽ മീഡിയയിൽ തനിക്ക് നേരിടേണ്ടി വന്ന വിമര്‍ശനങ്ങളെ കുറിച്ചും തന്റെ കരിയറിനെ കുറിച്ചുമെല്ലാം ഇന്ത്യാഗ്ലിറ്റ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിൽ ഗായത്രി സുരേഷ് മനസ് തുറക്കുകയുണ്ടായി. ഇതുവരെയുള്ള തന്റെ ജീവിതത്തില്‍ എല്ലാം നേരിട്ടെന്നും ഇപ്പോള്‍ എന്ത് സംഭവിച്ചാലും കുഴപ്പമില്ലെന്നും ഗായത്രി പറയുന്നു.

‘പ്രണവ് നായകനായ സിനിമ ഹൃദയത്തില്‍ പറയുന്നൊരു ഡയലോഗുണ്ട്. നമ്മള്‍ ഏറ്റവും കൂടുതല്‍ പേടിക്കുന്നൊരു കാര്യം നമ്മുടെ ജീവിതത്തില്‍ സംഭവിച്ചാല്‍ പിന്നെ നമ്മള്‍ പൊളിയാണ്, വെറും പന്നി പൊളിയാണ്. ആ ഒരു സീനാണ് ഞാനിപ്പോള്‍. അത്രയും സംഭവങ്ങള്‍ നടന്ന് കഴിഞ്ഞു. അത്രേം എന്നെ ട്രോളി. അത്രേം അടിച്ചമര്‍ത്തി കഴിഞ്ഞു,’ ഗായത്രി പറയുന്നു.

അതേപോലെ, കേരളത്തില്‍ ഇത്രയും ആളുകള്‍ സപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് പറഞ്ഞത് മനപൂര്‍വം പ്രാക്ടീസ് ചെയ്ത് പറഞ്ഞതാണെന്നും ഗായത്രി പറയുന്നു. ‘അത് ഞാന്‍ പ്രാക്ടീസ് ചെയ്ത് പറഞ്ഞതാണ്. ഞാന്‍ അഭിമുഖത്തിന് മുമ്പ് അങ്ങനെ പറയാമെന്ന് തീരുമാനിച്ചിരുന്നു. കേരളത്തില്‍ ഉള്ളത് മൂന്ന് കോടി ജനങ്ങള്‍ അതില്‍ ഒരു ലക്ഷം പേര്‍ പോയാല്‍ രണ്ടേമുക്കാല്‍ ലക്ഷം പേര്‍ എന്നെ പിന്തുണക്കുന്നുണ്ടെന്ന് പറഞ്ഞ കണക്ക് കൈയില്‍ നിന്ന് എടുത്ത് ഇട്ടതാണ്. ഞാൻ ഒരു സിനിമ ചെയ്യുകയാണെങ്കില്‍ അതില്‍ മൊത്തം പോസിറ്റീവായിട്ടുള്ള കാര്യങ്ങളായിരിക്കും ഉണ്ടാവുക. കഴിഞ്ഞ വര്‍ഷം ബാങ്കിലെ ജോലി വിട്ടിരുന്നു.’ ഗായത്രി പറഞ്ഞു.