റിയ പിള്ള നൽകിയ ഗാര്‍ഹിക പീഡന പരാതി; ലിയാന്‍ഡര്‍ പെയ്‌സ് കുറ്റക്കാരനെന്ന് കോടതി

single-img
25 February 2022

നടിയും മുന്‍ പങ്കാളിയുമായ റിയ പിള്ള നൽകിയ ഗാര്‍ഹിക പീഡന കേസില്‍ ടെന്നീസ് താരം ലിയാന്‍ഡര്‍ പെയ്‌സ് കുറ്റക്കാരനെന്ന് കോടതി. ഇതിനെ തുടർന്ന് 50000 രൂപ മാസ വാടകയും ഇരുവരും ഒരുമിച്ച് താമസിക്കുന്ന വീട്ടില്‍ നിന്നും റിയ മാറുകയാണെങ്കില്‍ ഒരു ലക്ഷം രൂപ ജീവിത ചെലവും നല്‍കാന്‍ മുംബൈ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിടും ചെയ്തു.

റിയ പെയസ് 2014 ല്‍ നല്‍കിയ പരാതിയിലാണ് ഇപ്പോൾ കോടതി ഉത്തരവ്. ഗാര്‍ഹിക പീഡനം തെളിഞ്ഞതായി കോടതി അറിയിച്ചു. വീണ്ടും ഇരുവരും ഒന്നിച്ചു താമസിക്കുകയാണെങ്കില്‍ സാമ്പത്തിക സഹായം നല്‍കേണ്ടതില്ലെന്നും കോടതി പറഞ്ഞു.

നിലവിൽ പെയസിന്റെ ടെന്നിസ് കരിയര്‍ ഏകദേശം അവസാനിച്ചതായും അതുകൊണ്ടുതന്നെ റിയക്ക് ജീവിത ചെലവ് നല്‍കുന്നതിനൊപ്പം അദ്ദേഹത്തോട് വാടകവീട്ടില്‍ കഴിയാന്‍ നിര്‍ദേശിക്കാനാകില്ലെന്നും കോടതി പറഞ്ഞു.ലിവ് ഇന്‍ റിലേഷനുകളില്‍ എപ്പോഴും നഷ്ടം സംഭവിക്കുന്നത് സ്ത്രീകള്‍ക്കാണെന്ന്, കോടതി അഭിപ്രായപ്പെട്ടു.

വിവാഹത്തിന്റെ വെളിയിലുള്ള ഇത്തരം ബന്ധങ്ങളെ നമ്മുടെ സമൂഹം ഇപ്പോഴും വ്യാപകമായി അംഗീകരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ പലപ്പോഴും അതു സംഘര്‍ഷത്തില്‍ എത്തുകയും സ്ത്രീകള്‍ക്കു മാത്രം നഷ്ടമുണ്ടാവുന്ന സാഹചര്യമുണ്ടാവുകയും ചെയ്യുന്നു. ഇതുപോലുള്ള ബന്ധങ്ങളില്‍ ഏര്‍പ്പെടുന്ന സ്ത്രീകളോട് വലിയ അനീതിയാണ് പാട്രിയാര്‍ക്കല്‍ സമൂഹം ചെയ്യുന്നതതെന്നും കോടതി നിരീക്ഷിച്ചു.