റഷ്യ ആവശ്യപ്പെട്ടു; പുടിനുമായി ചർച്ച നടത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി

single-img
24 February 2022

ഉക്രൈൻ പ്രതിസന്ധിക്കിടെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ച നടത്തും. ഇന്നുതന്നെ ടെലിഫോണില്‍ ഇരുവരും ചര്‍ച്ച നടത്തുമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം അറിയിച്ചു.

റഷ്യയാണ് ഇന്ത്യയുമായുള്ള ചര്‍ച്ചയ്ക്ക് ആവശ്യം ഉന്നയിച്ചതെന്നും വിദേശകാര്യമന്ത്രാലയം അറിയിപ്പിൽ പറഞ്ഞു. അതേസമയം, റഷ്യ-ഉക്രൈന്‍ സൈനിക നടപടി ഇപ്പോഴും നടക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ സാമ്പത്തിക സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി യോഗം വിളിച്ചുചേര്‍ത്തിരുന്നു.

ഈ യോഗത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. സംഘര്‍ഷം ഇന്ത്യയ്ക്ക് ഉണ്ടാക്കുന്ന സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചും അന്താരാഷ്‌ട്ര ക്രൂഡ് ഓയില്‍ വില ഉയരുന്ന സാഹചര്യത്തില്‍ ഇതിന്റെ ആഘാതം ലഘൂകരിക്കാനുള്ള വഴികളെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.