ഗവർണ്ണർക്കായി 85.18 ലക്ഷം രൂപ വിലയുള്ള ബെന്‍സ് കാര്‍ വാങ്ങാൻ അനുമതി; സര്‍ക്കാര്‍ ഉത്തരവിറങ്ങി

single-img
23 February 2022

രാജ് ഭവന്റെ സന്ദർശനങ്ങൾക്കായി പുതിയ ബെന്‍സ് കാര്‍ വാങ്ങാനുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച് ഉത്തരവിറങ്ങി. 85.18 ലക്ഷം രൂപ വിലയുള്ള ബെന്‍സ് കാര്‍ വാങ്ങാനാണ് സർക്കാരിന്റെ അനുമതി.

ഗവർണ്ണർക്കായി ബെന്‍സിന്റെ ജിഎല്‍ഇ ക്ലാസിലുള്ള വാഹനമാണ് വാങ്ങുന്നത്. നേരത്തെ എം ഒ എച്ച് ഫാറൂഖ് സംസ്ഥാന ഗവര്‍ണറായിരുന്നപ്പോള്‍ വാങ്ങിയ പഴയ ബെന്‍സ് കാര്‍ ആണ് ഇപ്പോഴും ഉപയോഗിക്കുന്നത്.

ഏകദേശം ഒരു ലക്ഷം കിലോമീറ്റര്‍ ഓടിയപ്പോള്‍ സുരക്ഷാ കാരണങ്ങളാല്‍ കാര്‍ മാറ്റണമെന്നു മരാമത്ത് വകുപ്പ് എന്‍ജിനീയര്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നിലവിലെ വിവിഐപി പ്രോട്ടോക്കോള്‍ പ്രകാരം ഒരുലക്ഷം കിലോമീറ്റര്‍ കഴിഞ്ഞാല്‍ വാഹനം മാറ്റണം.

എന്നാൽ ഇവിടെ വാഹനം ഒന്നരലക്ഷം കിലോമീറ്റര്‍ ഓടിയതിനാൽ ദൂരയാത്രയ്ക്ക് ഇതിനെ ആശ്രയിക്കാന്‍ സാധിക്കാത്തതിനാല്‍ പലപ്പോഴും ഇന്നോവയിലാണ് ഗവർണർ സഞ്ചരിക്കുന്നത്. അതേസമയം, പുതിയ ബെന്‍സ് കാര്‍ സര്‍ക്കാരിനോട് താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.