ലിജേഷിനെ സിപിഎം നേതാക്കള്‍ കള്ളക്കേസില്‍ പ്രതിയാക്കി ജയിലിലടയ്ക്കുന്നു; ഹരിദാസന്‍ വധക്കേസ് പ്രതിക്ക് പിന്തുണയുമായി കെ സുരേന്ദ്രൻ

single-img
22 February 2022

തലശേരിയിലെ സിപിഎം പ്രവര്‍ത്തകന്‍ പുന്നോല്‍ ഹരിദാസന്റെ കൊലപാതകത്തിന് കാരണം രാഷ്ട്രീയ വൈരാഗ്യമാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടും കേസിലെ പ്രതികള്‍ക്ക് പിന്തുണയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്തെത്തി.

പ്രധാന പ്രതിയായ ലിജേഷിന്റെ ജനപ്രീതിയില്‍ ഇഷ്ടപ്പെടാത്ത സിപിഎം നേതാക്കള്‍ അദ്ദേഹത്തെ കള്ളക്കേസില്‍ പ്രതിയാക്കി ജയിലിലടയ്ക്കുകയാണെന്നാണ് സുരേന്ദ്രന്‍ ആരോപിച്ചത്. മാത്രമല്ല, ഹരിദാസനെ കൊലപ്പെടുത്തിയതിന് പിന്നില്‍ ആസൂത്രണമുണ്ടെന്ന് എന്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പറയുന്നതെന്നും സുരേന്ദ്രന്‍ ചോദിക്കുന്നു.

തലശേരിയിലെ മണ്ഡലം പ്രസിഡന്റും നഗരസഭ കൗണ്‍സിലറുമാണ് കേസിലെ പ്രതിയായ ലിജേഷ്. ലിജേഷിന് പുറമെ അറസ്റ്റിലായ അമല്‍ മനോഹരന്‍, വിമിന്‍ കെവി, എം സുനേഷ് എന്നിവരും സജീവ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാണ്.