വ്യവസായികളെ ചൂഷണം ചെയ്യുന്നവർ ജയിലില്‍ പോകേണ്ടതായി വരും: മുഖ്യമന്ത്രി

single-img
19 February 2022

വ്യവസായികളെ ശത്രുതാ മനോഭാവത്തോടെ കാണുന്ന രീതി ശരിയല്ല എന്ന് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍. ചിലര്‍ അത്തരം മനോഭാവത്തോടെ വ്യവസായികളെ ചൂഷണം ചെയ്യുന്നുണ്ട് അത്തരക്കാര്‍ ജയിലില്‍ പോകേണ്ടതായി വരുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ പൊതുരംഗത്ത് അഴിമതി വച്ചുപൊറുപ്പിക്കില്ല. ജനങ്ങളാണ് യജമാനന്മാര്‍. ചെറുകിടയായാലും വന്‍കിടയായാലും വ്യവസായികള്‍ ചെയ്യുന്നത് വലിയ സേവനമാണെന്നും മുഖ്യമന്ത്രി മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് നടന്ന ഏകീകൃത തദ്ദേശഭരണവകുപ്പിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍.