ശ്രീലങ്കയ്‌ക്കെതിരേ രോഹിത് നയിക്കുന്ന ഇന്ത്യൻ ടീമിൽ ഇടംനേടി സഞ്ജു സാംസണ്‍

single-img
19 February 2022

മലയാളിയായ സഞ്ജു സാംസണ്‍ ശ്രീലങ്കയ്‌ക്കെതിരേയുള്ള പരമ്പരയിൽ കളിക്കാൻ ഇടംനേടി ഇന്ത്യന്‍ ടീമില്‍. ഫെബ്രുവരി 24-ന് ആരംഭിക്കുന്ന ട്വന്റി 20 ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലേക്കാണ് സഞ്ജുവിനെ തെരഞ്ഞെടുത്തത്.

മാനേജ് മെന്റ് വിരാട് കോഹ്ലിക്കും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്തിനും വിശ്രമം അനുവദിച്ച സാഹചര്യത്തിലാണ് സഞ്ജുവിനെ ടീമിലേക്ക് ഇപ്പോൾ തിരിച്ചുവിളിച്ചത്. സഞ്ജുവിനു പുറമെ ഇഷാന്‍ കിഷനാണ് ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലെ മറ്റൊരുവിക്കറ്റ് കീപ്പര്‍.

റിഷഭിന്റെയും കെഎല്‍ രാഹുലിന്റെയും അഭാവത്തില്‍ രോഹിത് ശര്‍മ ക്യാപ്റ്റനാകുന്ന ടീമിന്റെ ഉപനായകൻ ജസ്പ്രീത് ബുംറയാണ്.