അയോധ്യയിലെ രാമക്ഷേത്രം ഇന്ത്യയുടെ ‘രാഷ്ട്ര മന്ദിര്‍’ ആയിരിക്കും; തെരഞ്ഞെടുപ്പിൽ വീണ്ടും അയോധ്യ ആയുധമാക്കി യോഗി ആദിത്യനാഥ്

single-img
18 February 2022

ഇത്തവണയും യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ അയോധ്യയുടെ വിവാദ പരാമര്‍ശവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യയിലെ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന രാമക്ഷേത്രം ഇന്ത്യയുടെ ‘രാഷ്ട്ര മന്ദിര്‍’ ആയിരിക്കുമെന്ന് അദ്ദേഹം ഇന്ന് ഒരു തെരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞു.

സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ കര്‍ഹാളില്‍ നടന്ന പൊതുറാലിയില്‍ സംസാരിക്കവെയായിരുന്നു യോഗിയുടെ പരമാര്‍ശം. രാമക്ഷേത്ര നിർമ്മാണം 2023ഓടെ പൂർത്തിയാകുമെന്നും അദ്ദേഹം പ്രാഖ്യാപിച്ചു.

അയോധ്യയിലെ ശ്രീ രാമക്ഷേത്രം ഇത്തവണയും തങ്ങളുടെ തെരഞ്ഞെടുപ്പ് അജണ്ടയാണ് എന്ന് സൂചിപ്പിക്കുന്ന നിരവധി പ്രസ്താവനകള്‍ യോഗി നടത്തിയിരുന്നു. ശ്രീ രാമക്ഷേത്രം നിര്‍മിക്കാതെ ആ സ്ഥാനത്ത് ഒരു മുസ്‌ലിം സര്‍വകലാശാല നിര്‍മിക്കുന്നതിനാണ് കോണ്‍ഗ്രസ് മുന്‍തൂക്കം നല്‍കിയതെന്ന് യോഗി നേരത്തെ പറഞ്ഞിരുന്നു.