കേന്ദ്രസർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കെതിരായ മൻമോഹൻ സിംഗിന്റെ വിമർശനങ്ങളിൽ വല്ലാതെ വിഷമം തോന്നുന്നു: നിർമല സീതാരാമൻ

single-img
18 February 2022

മുൻ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിങിനെതിരെ വിമർശനവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെയും വർധിച്ച വിലക്കയറ്റത്തോടും മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് നടത്തിയ രൂക്ഷ വിമർശനത്തെ അവർ തള്ളി കളഞ്ഞു.

ധനമന്ത്രിയുടെ വാക്കുകൾ: ‘എനിക്ക് നിങ്ങളോട് വലിയ ബഹുമാനമുണ്ട്. താങ്കളിൽ നിന്നും ഞാനിതൊരിക്കലും പ്രതീക്ഷിച്ചില്ല. വല്ലാതെ വിഷമം തോന്നുന്നു. പഞ്ചാബിലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണോ മോദി സർക്കാരിനെതിരെ മൻമോഹൻ സിങ് ഇതുപോലുള്ള വിമർശനം ഉന്നയിക്കുന്നത്. അദ്ദേഹത്തിന്റെ കാലത്തെ വിലയിരുത്തുക രണ്ടക്ക വിലക്കയറ്റത്തിന്റെ അടിസ്ഥാനത്തിലായിരിക്കും.

ഏകദേശം 22 മാസമാണ് വിലക്കയറ്റം രണ്ടക്കത്തിൽ നിലനിന്നത്. മൂലധന നിക്ഷേപം ഇന്ത്യക്ക് പുറത്തേക്ക് പോയതും മൻമോഹൻ സിങിന്റെ കാലത്തായിരുന്നു. ഇപ്പോൾ നരേന്ദ്ര മോദി സർക്കാരിന്റെ കാലത്തെ വിലക്കയറ്റത്തെ വിമർശിക്കുന്നവർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നത്. ‘- നിർമല സീതാരാമൻ പറഞ്ഞു.