പ്രധാനമന്ത്രി മോദിയും കെജ്‌രിവാളും ഉയർന്നുവന്നത് ആർഎസ്എസിൽ നിന്നും: പ്രിയങ്കാ ഗാന്ധി

single-img
17 February 2022

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ആര്‍എസ്എസില്‍ നിന്ന് ഉയര്‍ന്നു വന്നവരാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ ഭാഗമായി പഞ്ചാബിലെ പത്താന്‍കോട്ടില്‍ പൊതു റാലിയെ അഭിസംബോധന ചെയ്യുമ്പോഴാണ് പ്രിയങ്ക മോദിയേയും കെജ്രിവാളിനേയും കടന്നാക്രമിച്ചത്.

വളരെ പാവപ്പെട്ട കുടുംബത്തില്‍ നിന്ന് ഉയര്‍ന്നുവന്ന നേതാവാണ് പഞ്ചാബ് മുഖ്യമന്ത്രി ഛന്നിയെന്നും അതിനാൽ സാധാരണക്കാരുടെ താല്‍പര്യത്തിന് അനുസരിച്ച് എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹത്തിന് അറിയാമെന്നും പ്രിയങ്ക പറഞ്ഞു.