ഇരട്ട ചങ്ക് എവിടെപ്പോയി; ഗവർണറും മുഖ്യമന്ത്രിയും ടോം ആൻ്റ് ജെറി കളിക്കുന്നു: രമേശ് ചെന്നിത്തല

single-img
17 February 2022

കേരളാ ഗവർണറും മുഖ്യമന്ത്രി പിണറായി വിജയനും ടോം ആൻ്റ് ജെറി കളിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ അധികാരത്തിൽ തുടരാൻ ബി ജെ പിയുമായി നേരത്തെ ഉണ്ടാക്കിയ ധാരണയാണ് കഴിഞ്ഞ കുറെ നാളായി കണ്ട് വരുന്നതെന്നും ഇരട്ട ചങ്ക് എവിടെപ്പോയി എന്നും രമേശ് ചെന്നിത്തല ചോദിച്ചു.

മാത്രമല്ല, അധികാരത്തിൽ കടിച്ച് തൂങ്ങാൻ പിണറായി വിജയൻ എതറ്റം വരെയും തരം താഴുമെന്ന് ഒരിക്കൽ കൂടി തെളിയിച്ചതായും ചെന്നിത്തല പരിഹസിച്ചു. ഇന്ന് ബിജെപിയുടെ സംസ്ഥാന കമ്മിറ്റി അംഗം ഹരി എസ് കർത്തയെ ഗവർണറുടെ പേഴ്സണൽ സ്റ്റാഫിൽ നിയമിച്ചതിൽ വിയോജിപ്പ് രേഖപ്പെടുത്തി കത്തയച്ച പൊതുഭരണ സെക്രട്ടറി ജ്യോതി ലാലിനെ സർക്കാർ മാറ്റിയിരുന്നു. ഇതിനു പിന്നാലെ നയപ്രഖ്യാപനത്തിൽ ഗവർണർ ഒപ്പിടും ചെയ്തു. ഈ സർക്കാർ നടപടിയെ തുടർന്നാണ് ചെന്നിത്തല വിമർശനവുമായി രംഗത്തെത്തിയത്.