ഭരണഘടന ഉറപ്പ് തരുന്ന അവകാശങ്ങൾ ഉറപ്പാക്കാൻ ഭയരഹിതമായി നിലകൊണ്ടു; മുസ്കാൻ ഖാന് 2022 ലെ ഫാത്തിമ ഷെയ്ഖ് പുരസ്‌കാരം

single-img
16 February 2022

ഹിജാബ് വിവാദം കത്തിനിൽക്കവേ ഈ വസ്ത്രം ധരിച്ച് സ്‌കൂളിലെത്തിയതിന് സംഘപരിവാർ പ്രവർത്തകരിൽ നിന്നും ഉണ്ടായ ഭീഷണികളെയും ആക്രോശങ്ങളെയും ധൈര്യപൂർവം ഒറ്റയ്ക്ക് നേരിട്ട കർണാടകയിലെ മാണ്ട്യയിലെ മുസ്‌ലിം വിദ്യാർത്ഥിനി മുസ്കാൻ ഖാന് 2022 ലെ ഫാത്തിമ ഷെയ്ഖ് പുരസ്‌കാരം.

ഒരു ഇന്ത്യൻ പൗര എന്ന നിലയിൽ അവർ തന്റെ അവകാശത്തിന് വേണ്ടി നിലകൊണ്ടതിനാണ് മുസ്കാൻ ഖാന് പുരസ്‌കാരം നൽകിയതെന്ന് തമിഴ്നാട് മുസ്‌ലിം മുന്നേറ്റ കഴകം അറിയിച്ചു. “രാജ്യത്തിന്റെ ഭരണഘടന ഉറപ്പ് തരുന്ന അവകാശങ്ങൾ തന്നിൽ നിന്നും തട്ടിയെടുക്കാൻ ശ്രമിച്ച കാവിപ്പടയെ ഭയരഹിതമായി ചെറുത്തുനിന്ന മുസ്കാന് പുരസ്‌കാരം നൽകുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്” – എം.എച് ജവാഹിറുല്ലാഹ് എംഎൽഎ ട്വിറ്ററിൽ എഴുതി.

ഇന്ത്യയിലെ ആദ്യത്തെ മുസ്‌ലിം അധ്യാപികയായി കണക്കാക്കുന്ന ഫാത്തിമ ഷെയ്‌ഖിന്റെ പേരിലുള്ള പുരസ്‌കാരം മുസ്കാൻ ഖാന് നൽകുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട് എന്നും അദ്ദേഹം അറിയിച്ചു.