മേയര്‍ ആര്യ രാജേന്ദ്രനും എംഎല്‍എ സച്ചിന്‍ ദേവും വിവാഹിതരാകുന്നു

single-img
16 February 2022

തിരുവനന്തപുരം കോർപ്പറേഷൻ മേയര്‍ ആര്യ രാജേന്ദ്രനും ബാലുശേരി എംഎല്‍എ കെഎം. സച്ചിന്‍ ദേവും വിവാഹിതരാകുന്നു. വിവാഹതീയതി പുറത്തുവിട്ടിട്ടില്ല. ഇരുകൂട്ടരുടെയും തമ്മില്‍ വിവാഹക്കാര്യം തീരുമാനിച്ചതായി സച്ചിന്‍ ദേവിന്റെ പിതാവ് കെഎം നന്ദകുമാര്‍ അറിയിക്കുകയായിരുന്നു. ഒരു മാസത്തിന് ശേഷമായിരിക്കും വിവാഹം.

ചെറുപ്പത്തിൽ ബാലസംഘത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കാലം മുതല്‍ ഇരുവരും സുഹൃത്തുക്കളാണ്. അതിനുശേഷം എസ്എഫ്ഐയിലെ പ്രവര്‍ത്തനകാലത്തും ഉണ്ടായിരുന്ന സൗഹൃദമാണ് ഇപ്പോള്‍ വിവാഹത്തിലേക്ക് എത്തിച്ചേർന്നത്.

കോഴിക്കോട് ജില്ലയിലെ നെല്ലിക്കോട് സ്വദേശിയാണ് 28കാരനായ സച്ചിന്‍ ദേവ്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെയായിരുന്നു 2021ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലാണ് സച്ചിന്‍ ദേവ് കോഴിക്കോട് ബാലുശ്ശേരിയില്‍ നിന്ന് മത്സരിച്ച് വിജയിച്ചത്.

21ആം വയസ്സിലാണ് ആര്യ രാജേന്ദ്രൻ തിരുവനന്തപുരം മേയർ ആകുന്നത്.തിരുവനന്തപുരം ഓൾ സെയിന്റ്സ് കോളേജിൽ വിദ്യാർഥിയായിരിക്കെയാണ് ആര്യ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി ശ്രദ്ധ നേടിയത്. ബാല സംഘത്തിന്റെ സംസ്ഥാന പ്രസിഡന്റും എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവുമാണ് ആര്യ.