പിഎസ്എല്‍വി സി 52 വിക്ഷേപണം വിജയം; ഭൗമ നിരീക്ഷണ ഉപഗ്രഹം ഇഒഎസ് 04 ഭ്രമണപഥത്തിൽ

single-img
14 February 2022

ഐഎസ്ആര്‍ഓ തങ്ങളുടെ പുതിയ പോളാര്‍ സാറ്റ്ലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (പിഎസ്എല്‍വി സി 52) ഇന്ന് വിജയകരമായി വിക്ഷേപിച്ചു. ഇതിനെ തുടർന്ന് ഭൗമനിരീക്ഷണ ഉപഗ്രഹശ്രേണിയിലെ തന്നെ ഏറ്റവും ആധുനിക ഉപഗ്രഹമായ ഇഒഎസ് 04 നെ ഭ്രമണപഥത്തിലെത്തിച്ചു.

ഇന്ന് പുലര്‍ച്ചെ 5.59നായിരുന്നു സതീഷ് ധവാന്‍ സ്പേസ് സെന്ററിന്റെ ഒന്നാമത്തെ ലോഞ്ച് പാഡില്‍ നിന്നും വിക്ഷേപണം നടന്നത്. ഈ വർഷത്തെ ഐഎസ്ആര്‍ഒയുടെ ആദ്യ ദൗത്യം കൂടിയാണിത്. ഇന്നത്തെ വിക്ഷേപണത്തിൽ ഇഒഎസ് 04 ന് പുറമെ മറ്റു രണ്ട് ഉപഗ്രഹങ്ങളെക്കൂടി പിഎസ്എല്‍വി സി 52 ഭ്രമണപഥത്തിലെത്തിച്ചു.

തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജി (ഐഐഎസ്ടി) വിദ്യാര്‍ഥികള്‍ കൊളറാഡോ സര്‍വകലാശാലയിലെ ലബോറട്ടറി ഓഫ് അറ്റ്മോസ്‌ഫെറിക് ആന്‍ഡ് സ്പേസ് ഫിസിക്സുമായി സഹകരിച്ച് നിര്‍മിച്ച ഇന്‍സ്പയര്‍ സാറ്റ്-1, ഇന്ത്യ-ഭൂട്ടാന്‍ സംയുക്ത ഉപഗ്രഹമായ ഐഎന്‍എസ്-2ബിയുടെ മുന്‍ഗാമിയായ ഐഎസ്ആര്‍ഒയുടെ സാങ്കേതിക വിദ്യാ പരീക്ഷണ ഉപഗ്രഹമായ ഐഎന്‍എസ്-2ടിഡി എന്നിവയാണ് അവ.