പാശ്ചാത്യ മാധ്യമങ്ങള്‍ അവതരിപ്പിക്കുന്നതല്ല സത്യം; ചൈനയുടെ ഉയിഗൂര്‍ മുസ്‌ലിം വേട്ടയെ തള്ളി ഇമ്രാന്‍ ഖാന്‍

single-img
14 February 2022

ചൈനയുടെ ഭാഗമായ ഷിന്‍ജിയാങ് പ്രവിശ്യയില്‍ ഉയിഗൂര്‍ മുസ്‌ലിംകള്‍ക്കെതിരെ നടക്കുന്ന ചൈജീസ് ഭരണകൂട വേട്ടയെ തള്ളി പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പാശ്ചാത്യ മാധ്യമങ്ങള്‍ അവതരിപ്പിക്കുന്ന പോലെയല്ല ഷിന്‍ജിയാങ്ങിലെ സാഹചര്യമെന്ന് അന്താരാഷ്‌ട്ര മാധ്യമമായ സിഎന്‍എന്നിനു വേണ്ടി ഫരീദ് സകരിയ നടത്തിയ അഭിമുഖത്തിൽ ഇമ്രാന്‍ ഖാന്‍ ചൈനയെ പ്രതിരോധിച്ച് സംസാരിച്ചു.

ചൈനയിലുള്ള പാകിസ്ഥാൻ അംബാസഡര്‍ മോയിനുല്‍ ഹഖ് പ്രശ്നങ്ങൾ നടക്കുന്നതായി പറയുന്ന ഷിന്‍ജിയാങ് സന്ദര്‍ശിച്ച് അവിടത്തെ സ്ഥിതിഗതികള്‍ വിലയിരുത്തിയതായും പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ ചിത്രീകരിക്കുന്ന പോലെയല്ല അവിടത്തെ സാഹചര്യങ്ങളെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടതാണെന്നും ഇമ്രാന്‍ ഖാന്‍ അപറയുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ ഷിന്‍ജിയാങ് വിഷയത്തില്‍ പാകിസ്താന്‍ ചൈനയുടെ ഭരണകൂടവുമായി പിന്തുണ ഉറപ്പാക്കിയതിനു പിന്നാലെയാണ് ഇമ്രാന്‍ ഖാന്റെ ഈ ന്യായീകരണം. നിലവിൽ തായ്‌വാന്‍, ദക്ഷിണ ചൈനാ കടല്‍, ഹോങ്കോങ്, ഷിന്‍ജിയാങ്, ടിബറ്റ് ഉൾപ്പെടെയുള്ള ചൈനയുമായി ബന്ധപ്പെട്ട വിവാദ വിഷയങ്ങളിലെല്ലാം ചൈനയെ പിന്തുണയ്ക്കുന്നതായി കഴിഞ്ഞ ദിവസം പാകിസ്താന്‍ വ്യക്തമാക്കിയിരുന്നു.

ഇമ്രാന്‍ ഖാന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയുടെ പിന്നാലെ പുറത്തിറക്കിയ സംയുക്ത വാര്‍ത്താകുറിപ്പിലായിരുന്നു പാകിസ്താന്‍ തങ്ങളുടെ ചെനീസ് അനുകൂല നിലപാട് വ്യക്തമാക്കിയത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് ഷിന്‍ജിയാങ് വിഷയം ചൂണ്ടിക്കാട്ടി ചൈനയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് 243 അന്താരാഷ്ട്ര സംഘടനകള്‍ രംഗത്തെത്തിയിരുന്നു.