രാജ്യസുരക്ഷ; ചൈനീസ് ആപ്പുകള്‍ക്ക് വീണ്ടും നിരോധനവുമായി കേന്ദ്രസർക്കാർ

single-img
14 February 2022

ഇന്ത്യയിലെ ചൈനീസ് ആപ്പുകള്‍ക്കെതിരെ വീണ്ടും നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. പുതിയ തീരുമാന പ്രകാരം ടെന്‍സെന്റ്, ആലിബാബ, ഗെയ്മിംഗ് കമ്പനിയായ നെറ്റിസണ്‍ ഉള്‍പ്പെടെയുള്ള ആപ്പുകള്‍ നിരോധിച്ചു. ദേശ സുരക്ഷയുമായി ബന്ധപ്പെട്ടാണ് നിരോധനം.

ഇതോടുകൂടി രാജ്യത്തെ നിരോധിക്കപ്പെട്ട ചെനീസ് ആപ്പുകളുടെ എണ്ണം ആകെ 385 ആയി. രണ്ടു വർഷങ്ങൾക്ക് മുൻപ് ഇന്ത്യയിൽ നിരോധിച്ച ആപ്പുകളുടെ പുതിയ പതിപ്പുകളാണ് ഇപ്പോള്‍ നിരോധിക്കപ്പെട്ടവയിൽ അധികവും.

ബ്യൂട്ടി ക്യാമറ, സ്വീറ്റ് സെല്‍ഫി എച്ച്.ഡി, ബ്യൂട്ടി ക്യാമറ, സെല്‍ഫി ക്യാമറ, വിവ വീഡിയോ എഡിറ്റര്‍, ആപ്പ് ലോക്ക് എന്നിവയും ഇപ്പോൾ നിരോധിച്ചവയില്‍ ഉള്‍പ്പെടും. പ്രസ്തുത ആപ്പുകള്‍ ഇന്ത്യാക്കാരുടെ സ്വകാര്യവിവരങ്ങള്‍ ചൈന ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലെ സര്‍വറുകള്‍ക്ക് നല്‍കുന്നു എന്ന് കണ്ടെത്തിയാണ് നടപടിയെന്ന് കേന്ദ്ര ഐ.ടി മന്ത്രാലയം അറിയിച്ചു.

നിലവിൽ ഈ ആപ്പുകള്‍ തടയാന്‍ ഗൂഗിള്‍ ഉള്‍പ്പെടെയുള്ള പ്ലേ സ്റ്റോറുകളോട് മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. രാജ്യത്ത് പ്ലേ സ്റ്റോറില്‍ 54 ആപ്പുകളും നിലവില്‍ റദ്ദാക്കിയിട്ടുണ്ട്. 2020 ജൂണ്‍ മുതല്‍ ഇതുവരെ 224 ചൈനീസ് ആപ്പുകള്‍ വിവിധ ഘട്ടങ്ങളിലായി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നു.