കൂടെ വർക് ഔട്ട് ചെയ്യാൻ 50കാരിയായ അമ്മ സിന്ധുവും; ചിത്രങ്ങൾ പങ്കുവെച്ച് ആഹാന കൃഷ്ണ

single-img
14 February 2022

സാമൂഹ്യ മാധ്യമങ്ങളിൽ വളരെ സജീവമാണ് യുവ നടി അഹാന കൃഷ്ണ. ഇപ്പോഴിതാ, കഴിഞ്ഞദിവസം തനിക്കൊപ്പം വർക് ഔട്ട് ആരംഭിച്ച അമ്മയുടെ വിശേഷമാണ് അഹാന ആരാധകർക്കായി പങ്കുവെച്ചത്. ഇൻസ്റ്റഗ്രാമിൽ സ്റ്റോറി ആയിട്ടായിരുന്നു ഈ വിവരം അഹാന പങ്കുവെച്ചത്.

അമ്മയും തതനിക്കൊപ്പം വർക് ഔട്ട് ആരംഭിച്ചു എന്ന തലക്കെട്ടോടെയാണ് അഹാന ചിത്രങ്ങൾ പങ്കുവെച്ചത്. ചിത്രത്തിൽ അഹാനയ്‌ക്കൊപ്പം 50കാരിയായ സിന്ധുവിനെയും കാണാൻ സാധിക്കും. ശരീര ഫിറ്റ്നസിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധ പുലർത്തുന്ന യുവ താരമാണ് അഹാന.

https://www.instagram.com/ahaana_krishna/?hl=en