ഐപിഎൽ മെഗാലേലം; ശ്രീശാന്തിനെ ടീമുകളൊന്നും പരിഗണിച്ചില്ല

single-img
13 February 2022

ഇന്ന് നടന്ന ഐപിഎൽ മെഗാ ലേലത്തിലേക്ക് മലയാളി താരം ശ്രീശാന്തിനെ ഒരു ടീമും പരിഗണിച്ചില്ല. താരങ്ങൾ വളരെ കൂടുതലുണ്ടായതിനാൽ ഓരോ ടീമുകളോടും പരിഗണിക്കേണ്ട താരങ്ങളുടെ പട്ടിക തരാൻ ആവശ്യപ്പെട്ടിരുന്നു.

ഇങ്ങിനെ തയ്യാറാക്കപ്പെട്ട ചുരുക്കപ്പട്ടികയിൽ ശ്രീശാന്തിനെ ഒരു ടീമും ഉൾപ്പെടുത്തിയില്ല. ഇതോടുകൂടിയാണ് ശ്രീശാന്തിന് ടൂർണമെന്റിൽ കളിക്കാനുള്ള അവസരം നഷ്ടമായത്. കഴിഞ്ഞ രണ്ട് ദിവസമായി നടന്ന മെഗാ താരലേലം ഇന്ന് പൂർത്തിയായി.

നേരത്തെ ഒത്തുകളി വിവാദത്തെത്തുടര്‍ന്ന് ദീർഘകാലം പുറത്തിരുന്ന ശ്രീശാന്ത് കഴിഞ്ഞ വര്‍ഷമാണ് കേരളത്തിനായി കളിച്ച് ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത്. ഇക്കുറി ഐപിഎൽ മെഗാലേലത്തിലൂടെ ഏതെങ്കിലും ടീമിലേക്ക് വരുന്നതിലൂടെ ക്രിക്കറ്റിലേക്ക് എത്താമെന്നായിരുന്നു ശ്രീശാന്തിന്റെ കണക്കുകൂട്ടൽ. നിലവിൽ രഞ്ജി ട്രോഫി കേരള ടീമിൽ ശ്രീശാന്തിനെ ഉൾപ്പെടുത്തിയിട്ടുണ്ട്.