മോദിയുടെ കേന്ദ്ര സര്‍ക്കാര്‍ കൊവിഡ് ജിന്നിനെ വിജയകരമായി കുപ്പിയിലാക്കി: യോഗി ആദിത്യനാഥ്‌

single-img
13 February 2022

പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന നമ്മുടെ കേന്ദ്ര സര്‍ക്കാര്‍ കൊവിഡ് ജിന്നിനെ വിജയകരമായി കുപ്പിയിലാക്കിയെന്നും താൻ രാമക്ഷേത്രത്തില്‍ രണ്ട് 100 ക്വിന്റല്‍ മണി സ്ഥാപിക്കുമെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ ഭാഗമായി ജലേസറില്‍ നടന്ന പൊതുറാലിയില്‍ ഇന്ന് സംസാരിക്കുകയായിരുന്നു യോഗി.

സംസ്ഥാനത്തെ ക്ഷേത്രങ്ങളില്‍ ജലേസര്‍ മണി മുഴക്കുമ്പോള്‍ അശുഭകരമായതെല്ലാം ഇല്ലാതാകുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തില്‍ വലിയ പങ്ക് വഹിച്ച ജില്ലയ്ക്ക്, 70 വര്‍ഷത്തിലേറെയായി ആരോഗ്യ പരിരക്ഷാ സൗകര്യങ്ങളും മെഡിക്കല്‍ കോളജുകളും ലഭിക്കാത്തത് വിരോധാഭാസമാണെന്ന് ആദിത്യനാഥ് ആരോപിച്ചു.

പക്ഷെ ഇപ്പോൾ ജില്ലയില്‍ ഇന്ന് സ്വാതന്ത്ര്യസമര സേനാനി അവന്തിഭായ് ലോധിയുടെ പേരില്‍ മെഡിക്കല്‍ കോളജ് ഉണ്ടെന്ന് അഭിമാനത്തോടെ പറയാന്‍ കഴിയും. നേരത്തെ ഇവിടെ 2017 ന് മുമ്പ് മാഫിയകളും ക്രിമിനലുകളും ആധിപത്യം സ്ഥാപിച്ചിരുന്നു.

കോണ്‍ഗ്രസോ, എസ്പിയോ, ബിഎസ്പിയോ പാവങ്ങളോടും കര്‍ഷകരോടും ഒരു അനുഭാവവും ഉണ്ടായിരുന്നില്ല. കര്‍ഷക കടങ്ങള്‍ എഴുതിത്തള്ളില്ല, കക്കൂസുകള്‍ നിര്‍മ്മിച്ചില്ല, പാവപ്പെട്ടവര്‍ക്ക് വീടുകള്‍, ആരോഗ്യ സംരക്ഷണ സൗകര്യങ്ങള്‍ എന്നിവയും നല്‍കിയില്ലെന്നും യോഗി കുറ്റപ്പെടുത്തി.