രാഹുലും പ്രിയങ്കയും കേരളത്തിലെത്തുമ്പോള്‍ യുപിയെ തള്ളിപ്പറയുന്നു: യോഗി ആദിത്യനാഥ്

single-img
12 February 2022

കോണ്‍ഗ്രസിന്റെ നേതാക്കളായ പ്രിയങ്കാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും കേരളത്തിലേക്ക് ചെല്ലുമ്പോൾ അവിടെ നിന്നും ഉത്തര്‍പ്രദേശിനെതിരെ സംസാരിക്കുകയാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കേരളത്തിൽ എത്തുമ്പോൾ യുപിയെ തള്ളിപ്പറയുകയും സംസ്ഥാനത്തെ ജനങ്ങളെ താഴ്ത്തിക്കെട്ടുകയാണ് അവർ ചെയ്യുന്നതെന്നും യോഗി ആരോപിച്ചു.

അതേപോലെ തന്നെ ഇന്ത്യക്ക് പുറത്ത് പോയാല്‍ ഇരുവരും രാജ്യത്തിനെതിരെയും സംസാരിക്കുന്നുവെന്നും യോഗി കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം കേരളം ഉള്‍പ്പെടെയുള്ള രാജ്യത്തെ ഏതാനും സംസ്ഥാനങ്ങള്‍ക്കെതിരെ യോഗി ആദിത്യനാഥ് നടത്തിയ പരാമര്‍ശത്തിനെതിരെ രാഹുല്‍ഗാന്ധി രംഗത്തെത്തിയിരുന്നു.ഇതിനെതിരെ പ്രതികരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്.