യോഗിയുടെ പ്രസ്താവന കേരളത്തിന്റെ ഭരണ നേട്ടങ്ങളെ ദേശീയ ശ്രദ്ധയിലെത്തിച്ചു; യുപിയില്‍ ഇപ്പോഴും നടക്കുന്നത് കാട്ടു നീതി: കോടിയേരി
11 February 2022
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കേരളത്തിനെതിരെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ വിവാദ പ്രസ്താവനയില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. യോഗി നടത്തിയ പ്രസ്താവന കേരളത്തിന്റെ ഭരണനേട്ടങ്ങളെ ദേശീയ ശ്രദ്ധയിലെത്തിച്ചുവെന്നും എന്നാല്യുപിയില് ഇപ്പോഴും കാട്ടു നീതിയാണ് നടക്കുന്നതെന്നും ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
ഏത് തരത്തിലുള്ള മാനദണ്ഡം നോക്കിയാലും കേരളം യുപിയേക്കാള്‍ ബഹുദൂരം മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു. ഉത്തർ പ്രദേശ് കേരളമായി മാറിയാല്‍ ജനങ്ങളുടെ ജീവിത നിലവാരം ഉയരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും യോഗിക്ക് മറുപടി നല്‍കിയിരുന്നു.