സിനിമയിലേക്ക് വീണ്ടും സ്വാഗതം ചേച്ചി, സ്ക്രീനിൽ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു; മീരയെ സ്വാ​ഗതം ചെയ്ത് കീർത്തി സുരേഷ്

single-img
11 February 2022

ദീർഘമായ ആറു വർഷത്തെ ഇടവേളക്ക് ശേഷം മലയാള സിനിമയിൽ അഭിനയത്തിൽ വീണ്ടും സജീവമാകുകയാണ്. സത്യൻ അന്തിക്കാട് സംവിധാനം ചിത്രത്തിലാണ് മീര ഇപ്പോൾ അഭിനയിക്കുന്നത്. മീരാ ജാസ്മിൻ വീണ്ടും സിനിമയിൽ എത്തുന്ന സന്തോഷം പങ്കുവയ്ക്കുകയാണ് തെന്നിന്ത്യൻ സൂപ്പർ താരം കീർത്തി സുരേഷ്.

“മീര ജാസ്മിൻ, എന്നത്തേയും പോലെ സുന്ദരിയായിരിക്കുന്നു, സിനിമയിലേക്ക് വീണ്ടും സ്വാഗതം ചേച്ചി, വീണ്ടും സ്ക്രീനിൽ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു,” കീർത്തി സോഷ്യൽ മീഡിയയായ ഇൻസ്റ്റാ​ഗ്രാമിൽ എഴുതി. കീർത്തിയുടെ പോസ്റ്റിന് മീര നന്ദിയും പറയുകയുണ്ടായി.

അതേസമയം, ഏതാനും ദിവസങ്ങൾക്ക് മുൻപ് മാത്രമാണ് താൻ ഇൻസ്റ്റാ​ഗ്രാമിൽ അക്കൗണ്ട് തുടങ്ങിയ വിവരം മീരാ ജാസ്മിൻ അറിയിച്ചത്. ഇപ്പോൾ ഒട്ടേറെ ചിത്രങ്ങൾ താരം പങ്കുവയ്ക്കുന്നുണ്ട്. ഇവയെല്ലാം തന്നെ ഏറെ ശ്രദ്ധനേടാറുമുണ്ട്.