പ്രധാനമന്ത്രിയുടെ മുഴുവന്‍ ബിസിനസും കിടക്കുന്നത് മാര്‍ക്കറ്റിങ്ങിലാണ്: രാഹുൽ ഗാന്ധി

single-img
9 February 2022

രാഷ്ട്രപതിയുടെ പ്രസംഗത്തിന്റെ നന്ദി പ്രമേയ സംഭാഷണത്തിൽ കോണ്‍ഗ്രസിനെയും മുന്‍ പ്രധാനമന്ത്രി നെഹ്‌റുവിനെയും വിമര്‍ശിച്ച് സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ പ്രതികരണവുമായി രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിക്ക് കോണ്‍ഗ്രസിനെയും നെഹ്‌റുവിനെയും വേണ്ടുവോളം അപമാനിക്കാമെന്നും പക്ഷെ തന്റെ മുത്തച്ഛന്റെ കാര്യത്തില്‍ തനിക്ക് ആരുടെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും രാഹുൽ പറഞ്ഞു.

അദ്ദേഹം ആരെയൊക്കെ അപമാനിച്ചാലും സ്വന്തം ജോലി അദ്ദേഹം കൃത്യമായി ചെയ്താല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. രാഹുലിന്റെ വാക്കുകൾ_ ”എന്റെ മുത്തച്ഛന്‍ ഈ രാജ്യത്തെ സേവിച്ചയാളാണ്. തന്റെ ജീവിതം മുഴുവന്‍ അദ്ദേഹം രാജ്യത്തിന് വേണ്ടി സമര്‍പ്പിച്ചു. അങ്ങിനെയുള്ള അദ്ദേഹത്തിന് വേണ്ടി എനിക്ക് ആരുടെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല.

മോദി തുടർച്ചയായി കോണ്‍ഗ്രസിനെ ആക്രമിക്കുന്നതിനെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്, കോണ്‍ഗ്രസ് സത്യം പറയുന്നത് കൊണ്ട് മോദിക്ക് കോണ്‍ഗ്രസിനെ ഭയമാണെന്നും അദ്ദേഹത്തിന് അല്‍പം ഭയമുണ്ട്. കാരണം കോണ്‍ഗ്രസ് സത്യം തുറന്ന് പറയും. അദ്ദേഹത്തിന്റെ മുഴുവന്‍ ബിസിനസും കിടക്കുന്നത് മാര്‍ക്കറ്റിങ്ങിലാണ്അദ്ദേഹത്തിന് ബന്ധങ്ങളുണ്ട്, സുഹൃത്തുക്കളുണ്ട്, അതുകൊണ്ട് ഉള്ളില്‍ ഭയമുണ്ടാകും. അതാണ് പാര്‍ലമെന്റില്‍ കണ്ടതെന്നും മോദിയുടെ കോണ്‍ഗ്രസിനെതിരെയും നെഹ്‌റുവിനെതിരെയുമുള്ള ആക്രമണം തന്നെ ബാധിക്കുന്നില്ലെന്നും രാഹുല്‍ പ്രതികരിച്ചു.