ഇന്ത്യയിൽ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ കുറയുന്നു; രാജ്യ സഭയില്‍ സ്മൃതി ഇറാനി

single-img
9 February 2022

ഇന്ത്യയിൽ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ കുറയുന്നുവെന്ന് കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി സ്മൃതി ഇറാനി. ഇന്ന് രാജ്യ സഭയില്‍ രേഖ മൂലം നല്‍കിയ മറുപടിയിലാണ് ദേശിയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക് അടിസ്ഥാനമാക്കി കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

നേരത്തെ 2019, 2020 വര്‍ഷങ്ങളിലായി രജിസ്റ്റര്‍ ചെയ്ത കേസുകളുടെ കണക്കും സ്മൃതി ഇറാനി രാജ്യസഭയെ അറിയിച്ചു. ഈ കണക്കിലാണ് രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ കുറയുന്നുവെന്ന് വ്യക്തമാക്കുന്നത്. 2019ല്‍, സ്ത്രീകള്‍ക്ക് എതിരെയുള്ള 4,05,326 കുറ്റകൃത്യങ്ങളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. പക്ഷെ 2020 ല്‍ ഇത് 3,71,503 ആയി കുറഞ്ഞെന്നാണ് കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി അറിയിച്ചത്.