രാജ്യസുരക്ഷ വ്യാഖ്യാതാവിന്റെ ഇഷ്ടം പോലെ വ്യാഖ്യാനിക്കാവുന്ന ആശയമാകരുത്: സിന്ധു സൂര്യകുമാർ

single-img
8 February 2022

രാജ്യസുരക്ഷ പ്രധാനപ്പെട്ട കാര്യമാണ്. അത് പക്ഷേ വ്യാഖ്യാതാവിന്റെ ഇഷ്ടം പോലെ വ്യാഖ്യാനിക്കാവുന്ന ആശയമാകരുത് എന്ന് കേന്ദ്രം മീഡിയാവണ്‍ ചാനലിന് ഏര്‍പ്പെടുത്തിയ സംപ്രേഷണ വിലക്കിൽ പ്രതികരണവുമായി ഏഷ്യാനെറ്റ് ന്യൂസ് ചീഫ് കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍.

തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സിന്ധു വിഷയത്തിൽ പ്രതികരിച്ചത്. എന്ത് തരം ദ്രോഹം അല്ലെങ്കിൽ ഭീഷണിയാണ് രാജ്യത്തിന് മീഡിയ വൺ ഉണ്ടാക്കിയത് എന്നറിയാൻ അതിന്റെ മാനേജ്മെന്റിനും ജീവനക്കാർക്കും പ്രേക്ഷകർക്കും മാത്രമല്ല, ജനാധിപത്യത്തിൽ വിശ്വസിക്കുന്ന പൗരർക്കും അവകാശമുണ്ട് എന്ന് സിന്ധു എഴുതുന്നു.

പോസ്റ്റിന്റെ പൂർണ്ണരൂപം:

രാജ്യസുരക്ഷ പ്രധാനപ്പെട്ട കാര്യമാണ്. അത് പക്ഷേ വ്യാഖ്യാതാവിന്റെ ഇഷ്ടം പോലെ വ്യാഖ്യാനിക്കാവുന്ന ആശയമാകരുത്. എന്ത് തരം ദ്രോഹം അല്ലെങ്കിൽ ഭീഷണിയാണ് രാജ്യത്തിന് മീഡിയ വൺ ഉണ്ടാക്കിയത് എന്നറിയാൻ അതിന്റെ മാനേജ്മെന്റിനും ജീവനക്കാർക്കും പ്രേക്ഷകർക്കും മാത്രമല്ല, ജനാധിപത്യത്തിൽ വിശ്വസിക്കുന്ന പൗരർക്കും അവകാശമുണ്ട്.

അത് നമുക്ക് മനസ്സിലാകാത്തിടത്തോളം ഈ വിലക്ക് മാധ്യമസ്വാതന്ത്ര്യത്തിന്മേലുള്ള, ജനാധിപത്യ അവകാശത്തിന്മേലുള്ള കടന്നുകയറ്റമായേ കാണാനാവൂ. രാജ്യം എന്നാൽ ആത്യന്തികമായി മനുഷ്യരല്ലേ