ഐ ഫോൺ നൽകി ശിവശങ്കറിനെ ചതിക്കേണ്ട കാര്യമില്ല; അതിനു മാത്രം ഞാൻ വളർന്നിട്ടില്ല: സ്വപ്ന സുരേഷ്

single-img
4 February 2022

എം.ശിവശങ്കറിനെതിരെ വെളിപ്പെടുത്തലുകളുമായി സ്വർണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ്. തന്‍റെ വ്യക്തിത്വം ചോദ്യം ചെയ്യുന്ന രീതിയിൽ ആത്മകഥയില്‍ ശിവശങ്കർ എഴുതിയെങ്കില്‍ മോശമാണെന്നും, താൻ ശിവശങ്കറിനെ ചതിച്ചിട്ടില്ല. ഐ ഫോൺ നൽകി ഐ.എ എസ് ഉദ്യോഗസ്ഥനെ ചതിക്കേണ്ട കാര്യമില്ല. അതിനു മാത്രം താൻ ഞാൻ വളർന്നിട്ടില്ലെന്നും സ്വപ്ന പറഞ്ഞു.

ആരാണ് കുറ്റവാളിയെന്നും നിരപരാധിയെന്നും ബഹുമാനപ്പെട്ട കോടതി തീരുമാനിക്കട്ടെ. എന്റെ കുടുംബത്തിന്റെ അത്താണിയായിരുന്നു ഞാന്‍. വേറെ എവിടെയെങ്കിലും പോകുന്നതിനെതിരായിരുന്നു ശിവശങ്കര്‍ യുഎഇ കോണ്‍സുലേറ്റിൽ നടന്നിരുന്ന അനധികൃത ഇടപാടുകള്‍ ശിവശങ്കറിന് അറിയാം. അതിനാല്‍ ജോലി മാറാന്‍ അദ്ദേഹം നിര്‍ദേശിച്ചിരുന്നു.

പിന്നീട് സ്പെയ്സ് പാര്‍ക്കില്‍ ജോലി നേടിയതും ശിവശങ്കറിന്‍റെ നിര്‍ദേശപ്രകാരമാണ്. അദ്ദേഹം ഇപ്പോൾ എന്തിനാണ് കള്ളം പറയുന്നതെന്ന് അറിയില്ല. തന്നെ ചൂഷണം ചെയ്തതാണ് . ഒരു സ്ത്രീ എന്ന നിലയിൽ ഞാൻ ഒരുപാട് സഹിച്ചു. സുപ്രധാന തീരുമാനമെടുത്തതു ശിവശങ്കറിന്‍റെ നിര്‍ദേശ പ്രകാരമാണ്. എന്റെ ജീവിതത്തിന്റെ ഭാഗമായിരിക്കുമ്പോള്‍ അദ്ദേഹത്തിന് എങ്ങനെ നിയമനത്തെക്കുറിച്ച് അറിയില്ലെന്ന് പറയാനാകുമെന്നും സ്വപ്ന ചോദിക്കുന്നു.

വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയതില്‍ തനിക്ക് പങ്കില്ലെന്നും ഭര്‍ത്താവ് ജയശങ്കറാണ് ഇത്തരം കാര്യങ്ങള്‍ ചെയ്തതെന്നും സ്വപ്ന പറഞ്ഞു. താൻ മനസ്സു തുറന്ന്ആ ത്മകഥ എഴുതുകയാണ് എങ്കിൽ പലതും വെളിപ്പെടുത്തേണ്ടി വരുമെന്നും ശിവശങ്കർ സാറിനെ കുറിച്ചുള്ള പലതും എഴുതേണ്ടി വരും. അത് ഇതിനേക്കാൾ ബെസ്റ്റ് സെല്ലിങ്-അവാർഡ് വിന്നിങ് പുസ്തകമാകുമെന്നും സ്വപ്ന പറയുന്നു.

ഇതേവരെ ഞാൻ മാധ്യമങ്ങളുടെ മുമ്പിൽ വന്നിട്ടില്ല. സ്വപ്‌ന സുരേഷിനെ ജനം മറക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്റെ ഭര്‍ത്താവ് ജോലിക്ക് പോലും പോകാറില്ല. പത്ത് വര്‍ഷമായി വീട്ടിലിരുന്ന് തിന്നുക മാത്രമാണ് ജയശങ്കര്‍ ചെയ്തത്. അത്തരത്തില്‍ ഭര്‍ത്താവ് പോലും ദ്രോഹിച്ചു കൊണ്ടിരിക്കുമ്പോള്‍ എനിക്ക് ജോലി വേണമെന്നത് നിര്‍ണായകമായിരുന്നു. എനിക്ക് ആസ്തിയായി ഒന്നുമില്ല. ലോകം തന്ന ചീത്തപ്പേരു മാത്രമാണ് ആസ്തിയായുള്ളത്.’- അവർ വ്യക്തമാക്കി. പുസ്തകം വായിച്ചത്തിനു ശേഷം മാത്രമേ ബാക്കി കാര്യങ്ങൾ പറയാൻ കഴിയു എന്നും സ്വപ്ന കൂട്ടിച്ചേർത്തു.