കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയ ഇസഡ് കാറ്റഗറി സുരക്ഷ നിരസിച്ച് ഒവൈസി

single-img
4 February 2022

എഐഎംഐഎം. നേതാവ് അസാദുദ്ദീന്‍ ഒവൈസിക്ക് നേരെ യുപിയിൽ കഴിഞ്ഞ ദിവസം വെടിവെപ്പുണ്ടായ സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയ ഇസഡ് കാറ്റഗറി സുരക്ഷ അദ്ദേഹം നിരസിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം തനിക്കെതിരെ വെടിയുതിര്‍ത്തവര്‍ക്കെതിരെ ഭീകരവാദ വിരുദ്ധ നിയമപ്രകാരം കേസെടുക്കണമെന്നും ഒവൈസി ആവശ്യപ്പെട്ടു. രാജ്യത്ത് കേന്ദ്ര അഭ്യന്തരമന്ത്രാലയമാണ് വ്യക്തികള്‍ക്ക് സുരക്ഷ ഏര്‍പ്പൊടുക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി യുപിയിൽ തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അസദുദ്ദീന്‍ ഒവൈസിയുടെ കാറിന് നേരം ആക്രമണമുണ്ടായത്.

മീററ്റിന് സമീപം ഹാപ്പൂരിൽ നടന്ന സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തെന്നും കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും യുപി പൊലീസ് അറിയിച്ചിരുന്നു.