സംഘപരിവാർ രാജ്യത്തെ ദുർബലമാക്കുന്നു; മോദി സർക്കാർ 23 കോടി ജനങ്ങളെ പട്ടിണിയിലേക്ക് തള്ളിയിട്ടു: രാഹുൽ ഗാന്ധി

single-img
2 February 2022

ഇസ്രായേലിൽ നിന്നും വാങ്ങിയ പെഗാസസ് ചാര സോഫ്റ്റ്‌വെയർ വഴി ഇന്ത്യക്കാരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആക്രമിച്ചെന്ന് രാഹുൽ ഗാന്ധി. ബിജെപി രാജ്യത്തെ അപകടകരമായ നിലയിലേക്ക് എത്തിച്ചുവെന്നും രാഹുൽ ഇന്ന് പാർലമെന്റിൽ കുറ്റപ്പെടുത്തി. ചൈന ഇന്ത്യയ്ക്ക് വലിയ ഭീഷണിയായത് കേന്ദ്രസർക്കാർ മനസിലാക്കുന്നില്ല, സമ്പന്നനും ദരിദ്രനും തമ്മിലെ അന്തരം വർധിച്ചു.

നരേന്ദ്ര മോദി സർക്കാർ രാജ്യത്തെ 23 കോടി ജനങ്ങളെ പട്ടിണിയിലേക്ക് തള്ളിയിട്ടു. കഴിഞ്ഞ അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന തോതിലുള്ള തൊഴിലില്ലായ്മയാണ് ഇന്ത്യയിൽ, സംഘപരിവാർ രാജ്യത്തെ ദുർബലമാക്കുന്നുവെന്നുംരാഹുൽ ഗാന്ധി ആരോപിച്ചു.

നേരത്തെ യുപിഎ സർക്കാർ 10 വർഷം കൊണ്ട് 27 കോടി ജനങ്ങളെയാണ് പട്ടിണിയിൽ നിന്ന് കരകയറ്റിയതെന്നും രാജ്യം അകത്ത് നിന്നും പുറത്ത് നിന്നും വെല്ലുവിളി നേരിടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.