കേന്ദ്ര ബജറ്റ് അടുത്ത 25 വര്‍ഷത്തെ ഇന്ത്യയുടെ വികസനത്തിന്റെ ബ്ലൂപ്രിന്റ്; പ്രശംസയുമായി ജെപി നദ്ദ


കേന്ദ്ര സർക്കാർ അവതരിപ്പിച്ച ബജറ്റിനെ പ്രശംസിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ. കേന്ദ്ര ബജറ്റ് ബജറ്റ് ‘ഗരീബ് കല്യാണ്‍’ ബജറ്റാണെന്നും പാവപ്പെട്ടവര്‍, ദരിദ്രര്‍, തൊഴിലാളികള്‍ എന്നീ വിഭാഗത്തെ ശാക്തീകരിക്കുന്നതാണെന്നും നദ്ദ പ്രതികരിച്ചു.
കേവലം ഒരു വര്‍ഷത്തെ വികസന പദ്ധതികള്‍ക്കുള്ള അജണ്ടയല്ല ഇത്തവണത്തെ കേന്ദ്ര ബജറ്റെന്നും അടുത്ത 25 വര്‍ഷത്തെ ഇന്ത്യയുടെ വികസനത്തിന്റെ ബ്ലൂപ്രിന്റാണിതെന്നും അദ്ദേഹം വ്യക്തമാക്കി. സാമൂഹ്യനീതിയും സമത്വവും എന്ന സര്‍ക്കാരിന്റെ നയത്തിന് അനുസൃതമാണ് ബജറ്റ്, ഇത് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഒപ്പം കൊണ്ടുപോകുമെന്നും ജെപി നദ്ദ പറഞ്ഞു.
അതേപോലെതന്നെ ആത്മ നിര്‍ഭര്‍ ഭാരതിന് കീഴിലുള്ള പെര്‍ഫോമന്‍സ് ലിങ്ക്ഡ് ഇന്‍സെന്റീവ് സംരംഭം ഇത്തവണ 7 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. പ്രധാനമന്ത്രി ആവാസ് യോജനയുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഉയര്‍ത്തിക്കാട്ടി, ഈ സംരംഭത്തിന് കീഴില്‍ ഏകദേശം 80 ലക്ഷം വീടുകള്‍ പൂര്‍ത്തീകരിക്കുമെന്നും ഇതിനായി 48,000 കോടി രൂപ നീക്കിവച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.