ഞങ്ങളെ ശത്രുക്കളായി ചിത്രീകരിക്കാനാണ് സമൂഹത്തിനിഷ്ടം: മോഹൻലാൽ

single-img
1 February 2022

സമൂഹം തങ്ങളെ പറ്റി ഉണ്ടാക്കുന്ന നുണക്കഥകളെ പറ്റി പറഞ്ഞ് മനസ്സ് തുറക്കുകയാണ് മലയാളത്തിന്റെ പ്രിയനടൻ മോഹന്‍ലാല്‍ . തങ്ങള്‍രണ്ടുപേരും ഒരേ മേഖലയില്‍ പ്രവര്‍ത്തിച്ച് വിജയം നേടിയവരായതിനാല്‍ തങ്ങളെ ശത്രുക്കളായി ചിത്രീകരിക്കാനാണ് സമൂഹത്തിനിഷ്ടമെന്നു ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിൽ മോഹൻലാൽ പറഞ്ഞു.

ലാലിന്റെ വാക്കുകൾ: ഒരേ മേഖലയില്‍ പ്രവര്‍ത്തിക്കുകയും വിജയങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തവരെ പരസ്പര ശത്രുക്കളായി കാണാനാണ് പലപ്പോഴും സമൂഹത്തിനിഷ്ടം. അവര്‍ തമ്മില്‍ എപ്പോഴും മല്‍സരവും കുതികാല്‍വെട്ടുമാണ് എന്ന് വെറുതെ അങ്ങ് ധരിച്ചുവെയ്ക്കും.

പിന്നീട് അതിനെ പിന്തുടര്‍ന്ന് പല പല കഥകള്‍ ഉണ്ടാവും. അടിസ്ഥാനമില്ലാത്തവയാണെങ്കില്‍ പോലും അവ സത്യമായി കരുതപ്പെടും. എന്റേയും മമ്മൂട്ടിയുടേയും കാര്യത്തിലും ഇത് ശരിയാണ്. ഈ രീതിയിൽ പടച്ചുവിടുന്ന അടിസ്ഥാനരഹിതമായ കഥകള്‍ ഞങ്ങൾ ഒരുപാട് ആസ്വദിക്കാറുണ്ട്”.