യുപി തെരഞ്ഞെടുപ്പ്: അഖിലേഷിനെതിരെ കോൺഗ്രസ് സ്ഥാനാർത്ഥിയെ നിർത്തില്ല

single-img
1 February 2022

യുപി തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനും അമ്മാവനായ ശിവ്‌പാൽ യാദവിനും എതിരെ സ്ഥാനാർത്ഥികളെ നിർത്തില്ലെന്ന് കോൺഗ്രസ് തീരുമാനം. നേരത്തെ സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരെ അമേഠിയിലും റായ്ബറേലിയിലും സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥികളെ നിർത്തിയിരുന്നില്ല.

യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ അഖിലേഷ് യാദവ് ആദ്യമായി മത്സരിക്കുന്നത് തന്റെ കുടുംബത്തിന്റെ കോട്ടയായ മെയിൻപുരിയുടെ കീഴിലുള്ള കർഹാലിൽ നിന്നാണ്. ഈ മണ്ഡലത്തിലെ സ്ഥാനാർത്ഥിയെ കോൺഗ്രസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജ്ഞാനവതി യാദവിന് പാർട്ടി ഇവിടെ നിന്ന് ടിക്കറ്റ് നൽകിയിരുന്നെങ്കിലും ഇപ്പോൾ അവരിൽ നിന്ന് ടിക്കറ്റ് പിൻവലിച്ചിരിക്കുകയാണ്. ഈ സീറ്റിലേക്കാണ് മൂന്നാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുക.