2021ലെ ലോക ഗെയിംസ് അത്ലറ്റ് ഓഫ് ദ ഇയര്‍ പുരസ്കാരം സ്വന്തമാക്കി പിആര്‍ ശ്രീജേഷ്

single-img
31 January 2022

2021ലെ ലോക ഗെയിംസ് അത്ലറ്റ് ഓഫ് ദ ഇയര്‍ പുരസ്കാരം സ്വന്തമാക്കി ഇന്ത്യന്‍ ഹോക്കി താരം പിആര്‍. ശ്രീജേഷ്. ഈ പുരസ്ക്കാരം നേടുന്ന നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് ശ്രീജേഷ്. നേരത്തെ 2020-ല്‍ ഇന്ത്യന്‍ വനിതാ ഹോക്കി ടീം ക്യാപ്റ്റന്‍ റാണി രാംപാല്‍ പുരസ്‌കാരം നേടിയിരുന്നു.

അവാര്‍ഡ് തനിക്ക് ലഭിച്ചതില്‍ അഭിമാനമുണ്ടെന്നും അതിൽ രാജ്യാന്തര ഹോക്കി ഫെഡറേഷന് നന്ദി പറയുന്നുവെന്നും ശ്രീജേഷ് പ്രസ്താവനയില്‍ പറഞ്ഞു. 2021 ലെ മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള രാജ്യാന്തര ഹോക്കി ഫെഡറേഷന്റെ പുരസ്‌കാരവും ശ്രീജേഷിനായിരുന്നു ലഭിച്ചത്. ഇത്തവണ സ്‌പെയിനിന്റെ ക്ലൈംബര്‍ ആല്‍ബെര്‍ട്ടൊ ജിന്‍സ് ലോപസ്, ഇറ്റലിയുടെ വുഷു താരം മിഷേല്‍ ജിയോര്‍ഡാനൊ എന്നിവരെയാണ് ശ്രീജേഷ് പിന്തള്ളിയത്.

ആകെ1.27 ലക്ഷം വോട്ടുകളാണ് ശ്രീജേഷിന് ലഭിച്ചത്. പട്ടികയിൽ രണ്ടാമതെത്തിയ ലോപസിന് 67,428 വോട്ടുകള്‍ ലഭിച്ചു.”ഇന്ത്യന്‍ ഹോക്കിയെ സംബന്ധിച്ച് ഇത് വലിയൊരു നിമിഷമാണ്. ലോകമാകെയുള്ള എല്ലാ ഹോക്കി ഫെഡറേഷനുകളും എനിക്ക് വോട്ട് ചെയ്തു. ഹോക്കി കുടുംബത്തില്‍ നിന്നുള്ള പിന്തുണ വളരെയധികം സന്തോഷം നല്‍കുന്നു”- ശ്രീജേഷ് പറഞ്ഞു.