മീഡിയ വൺ വിലക്ക്; മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗം: സിപിഎം

single-img
31 January 2022

മീഡിയ വൺ ചാനലിന്റെ സംപ്രേക്ഷണ അവകാശം തടഞ്ഞ കേന്ദ്രനടപടിയില്‍ പ്രതിഷേധം വ്യക്തമാക്കി സിപിഎം. സംസ്ഥാന കമ്മിറ്റിയുടെ പേരിൽ പത്രക്കുറിപ്പിലൂടെയാണ് പാർട്ടി വിഷയത്തില്‍ തങ്ങളുടെ വിയോജിപ്പ് വ്യക്തമാക്കിയത്.

മാധ്യമങ്ങള്‍ക്ക് മേൽ കൂച്ചുവിലങ്ങിടാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമായാണ് മീഡിയവണ്‍ ചാനലിന്റെ സംപ്രേക്ഷണം നിര്‍ത്തിവെയ്പ്പിച്ചതെന്ന് പ്രസ്താവനയില്‍ പറയുന്നു.

പ്രസ്താവനയുടെ പൂർണ്ണരൂപം: ‘മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമായാണ് മീഡിയവണ്‍ ചാനലിന്റെ സംപ്രേക്ഷണം നിര്‍ത്തിവെയ്പ്പിച്ചത്. ഓരോരോ മാധ്യമ സ്ഥാപനങ്ങളെയായി വരുതിയിലാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പരിശ്രമിച്ചു കൊണ്ടിരിക്കുന്നത്.

ഇതിന്റെ ഭാഗമായി മീഡിയവണ്ണിന്റെ സംപ്രേക്ഷണം നിര്‍ത്തിവെയ്ക്കാന്‍ നല്‍കിയ നിര്‍ദ്ദേശം അപലപനീയവും, പ്രതിഷേധാര്‍ഹവുമാണ്,’ സി.പി.ഐ.എം വ്യക്തമാക്കുന്നു