യുഎഇയിൽ നിന്നുള്ള നിക്ഷേപകരെ കേരളത്തിലേക്ക് സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

single-img
31 January 2022

യുഎഇയുടെസാമ്പത്തിക വകുപ്പ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ . കേരളവും യുഎഇയും തമ്മിൽ ചരിത്രപരമായ ബന്ധമാണ് ഉള്ളതെന്ന് കൂടിക്കാഴ്ച്ചയില്‍ മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയിലെ സാഹചര്യത്തിൽ ഇപ്പോൾ ഏറ്റവും മികച്ച വ്യവസായ അന്തരീക്ഷമാണ് കേരളത്തിലുള്ളത്.

യുഎഇയുടെ സർക്കാർ മേഖലയിൽ നിന്നും സ്വകാര്യ മേഖലകളിൽ നിന്നുമുള്ള നിക്ഷേപകരെ കേരളത്തിലേക്ക് സ്വാഗതം ചെയ്ത മുഖ്യമന്ത്രി ഇതിനായി സർക്കാർ എല്ലാവിധ പിന്തുണയും നൽകുമെന്നും ഉറപ്പ് നൽകി.

അതേസമയം, യുഎഇയും ഇന്ത്യയും തമ്മിലുള്ള വാണിജ്യ സഹകരണം മുൻ വർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ ശക്തിപ്പെട്ടതായി യുഎഇ സാമ്പത്തിക വകുപ്പ് മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മാരി പറഞ്ഞു. അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം എട്ടുദിവസത്തെ സന്ദര്‍ശനത്തിനായി ശനിയാഴ്ച്ചയാണ് മുഖ്യമന്ത്രി ദുബായില്‍ എത്തിയത്.