ഇത് ഭ്രാന്തമായ നടപടി; മീഡിയാ വണ്ണിന് ഐക്യദാർഢ്യവുമായി സിനിമാ രംഗം

single-img
31 January 2022

മീഡിയ വൺ ചാനലിന്റെ സംപ്രേഷണാവകാശം തടഞ്ഞ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധം രേഖപ്പെടുത്തി മലയാള സിനിമാ ലോകം. കേന്ദ്ര നടപടിക്കെതിരെ ചാനലിന് ഐക്യദാർഢ്യവുമായി സിനിമാരംഗത്തെ പ്രമുഖർ രംഗത്തെത്തി.

സംവിധായകരായ ആഷിഖ് അബു, മുഹ്‌സിൻ പരാരി, നടിമാരായ പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, , സക്കരിയ്യ തുടങ്ങിയവരെല്ലാം ചാനൽ സംപ്രേഷണം തടഞ്ഞ കേന്ദ്ര നടപടി വിവരം അറിയിച്ചുകൊണ്ടുള്ള എഡിറ്റർ പ്രമോദ് രാമന്റെ കുറിപ്പും വാർത്തയും ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചു.

കേന്ദ്ര നടപടിയെ ‘ഇത് ഭ്രാന്തമായ നടപടി’ എന്നാണ് പാർവതി വിശേഷിപ്പിച്ചത്. ഇതോടൊപ്പം
കേരളാ സാംസ്ക്കാരിക – സാമൂഹികരംഗങ്ങളിലെ പ്രമുഖരും നടപടിയെ വിമർശിച്ചിട്ടുണ്ട്.