കാലത്തിനനുസരിച്ച് രാഷ്ട്രിയത്തെ പുതുക്കാൻ വേഷങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്: ഹരീഷ് പേരടി

single-img
30 January 2022

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം എത്തിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. പിണറായി വിജയനെ ഇക്കാര്യത്തിൽ പ്രശംസിച്ച് എത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി.

പഴയ കോലങ്ങൾ മാറ്റുമ്പോൾ തന്നെയാണ് പുതിയ ചിന്തകൾക്കും പ്രസക്തിയേറുന്നത്..കരിപുരണ്ട പഴയ തീവണ്ടിയേക്കാൾ ഭംഗിയില്ലേ നമ്മുടെ സ്വപ്നത്തിലെ കെ.റെയിലിന്. അതുകൊണ്ട്തന്നെ നിങ്ങൾ രണ്ടുപേരുടെയും ഈ ആധുനികതക്ക്,പുതിയ വേഷത്തിന് സമകാലിക കേരളരാഷ്ട്രീയത്തിൽ വലിയ പ്രസക്തിയുണ്ട് എന്ന് അദ്ദേഹം ഫേസ്ബുക്കിൽ എഴുതി.

70 വയസ്സ് കഴിഞ്ഞവരിൽ എല്ലാ വേഷങ്ങളും ചേരുന്ന ഒരാൾ മമ്മൂക്കയാണെന്നായിരുന്നു എന്റെ ഇതുവരെയുള്ള ധാരണ, നിങ്ങൾ അതിനെയും പൊളിച്ചു എന്നാണ് ഹരീഷ് പറയുന്നത്.

പോസ്റ്റിന്റെ പൂർണ്ണരൂപം:

സഖാവേ ഇത് തകർത്തു… 70 വയസ്സ് കഴിഞ്ഞവരിൽ എല്ലാ വേഷങ്ങളും ചേരുന്ന ഒരാൾ മമ്മൂക്കയാണെന്നായിരുന്നു എന്റെ ഇതുവരെയുള്ള ധാരണ, നിങ്ങൾ അതിനെയും പൊളിച്ചു. എന്തായാലും ടീച്ചറുടെ അടുത്ത് എത്തില്ല. വേഷത്തിൽ സഖാവിനെക്കാൾ ഒരു അഞ്ച് മാർക്ക് ഞാൻ ടീച്ചർക്ക് കൊടുക്കും. ജീവിക്കുന്ന കാലത്തിനനുസരിച്ച് രാഷ്ട്രിയത്തെ പുതുക്കാൻ വേഷങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്.

പഴയ കോലങ്ങൾ മാറ്റുമ്പോൾ തന്നെയാണ് പുതിയ ചിന്തകൾക്കും പ്രസക്തിയേറുന്നത്..കരിപുരണ്ട പഴയ തീവണ്ടിയേക്കാൾ ഭംഗിയില്ലേ നമ്മുടെ സ്വപ്നത്തിലെ കെ.റെയിലിന്. അതുകൊണ്ട്തന്നെ നിങ്ങൾ രണ്ടുപേരുടെയും ഈ ആധുനികതക്ക്,പുതിയ വേഷത്തിന് സമകാലിക കേരളരാഷ്ട്രീയത്തിൽ വലിയ പ്രസക്തിയുണ്ട്. കൃത്യമായ രാഷ്ട്രിയമുണ്ട്. ലാൽസലാം.