ലോകായുക്ത നിയമഭേദഗതി; സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഗവർണർ

single-img
29 January 2022

സംസ്ഥാന സർക്കാർ കൊണ്ടുവന്ന ലോകായുക്ത നിയമഭേദഗതിയിൽ സർക്കാരിനോട് വിശദീകരണം തേടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രതിപക്ഷം കഴിഞ്ഞ ദിവസം രാജ് ഭവനിലെത്തി ഉന്നയിച്ച പരാതികളിലാണ് വിശദീകരണം തേടിയത്.

നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധം, രാഷ്ട്രപതിയുടെ അനുമതി വേണം തുടങ്ങിയ കാര്യങ്ങളിലാണ് ഗവർണർക്ക് സർക്കാർ വിശദീകരണം നൽകേണ്ടത്. അതേസമയം, ഇന്ന് ലോകായുക്ത നിയമഭേദഗതിയിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കത്തയച്ചു. നിയമ ഭേദഗതിയിൽ നിന്ന് പിൻമാറാൻ കേന്ദ്ര നേതൃത്വം സംസ്ഥാന സർക്കാരിനോട് നിർദ്ദേശിക്കണമെന്ന് അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.