റിലീസ് ദിനത്തിൽ ഒടിടിയിൽ ‘ബ്രോ ഡാഡി’സ്വന്തമാക്കിയത് രണ്ട് റെക്കോഡ്

single-img
29 January 2022

കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ ഒടിടിയിൽ റിലീസ് ചെയ്ത- മോഹൻലാൽ- പൃഥ്വിരാജ് ചിത്രം ബ്രോ ഡാഡിക്ക് റെക്കാഡ് നേട്ടം. ഡിസ്‌നി+ഹോട്ട്‌സ്റ്റാറിൽ റിലീസ് ദിവസത്തെ രണ്ട് റെക്കാഡാണ് ചിത്രം സ്വന്തം പേരിലാക്കിയത്.

ഈ സിനിമ പുറത്തിറങ്ങിയ ആദ്യദിവസം ഏറ്റവും കൂടുതൽ വരിക്കാരെ ഉണ്ടാക്കിയ ചിത്രമെന്ന റെക്കാഡാണ് ആദ്യം കുറിച്ചത്. തൊട്ടുപിന്നാലെ റിലീസിന്റെ ആദ്യദിവസം ഏറ്റവും കൂടുതൽ പേർ കണ്ട രണ്ടാമത്തെ ചിത്രമെന്ന നേട്ടവും സ്വന്തമാക്കി. ഇന്ന് തന്റെ സോഷ്യൽ മീഡിയയിലൂടെ സിനിമയുടെ നേട്ടം സംവിധായകൻ കൂടിയായ പൃഥ്വിരാജ് ആരാധകരുമായി പങ്കുവച്ചു.

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ബ്രോ ഡാഡി നിർമ്മിച്ചത്. ശ്രീജിത്ത് എൻ, ബിബിൻ മാളിയേക്കൽ എന്നിവരാണ് തിരക്കഥ.