യുപി നിയമസഭാ തെരഞ്ഞെടുപ്പ്: 37 വനിതകളുമായി മൂന്നാംഘട്ട കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക

single-img
26 January 2022

യുപിയിൽ ഉടൻ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിനായുള്ള മൂന്നാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. മൂന്നാം ഘട്ടത്തിലെ തെരഞ്ഞെടുപ്പിൽ 89 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്.

പട്ടികയിൽ 37 സ്ഥാനാര്‍ത്ഥികള്‍ വനിതകളാണ്. നേരത്തെ കോൺഗ്രസ് ആദ്യ രണ്ട് ഘട്ടങ്ങളായി 166 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പിലാകെ 40 ശതമാനം സീറ്റുകള്‍ ഇത്തവണ വനിതകള്‍ക്കായാണ് കോണ്‍ഗ്രസ് മാറ്റിവെച്ചിരിക്കുന്നത്.