കാസർകോട്ടെ റിപ്പബ്ളിക് ദിന പരിപാടിയിൽ ദേശീയ പതാക തല തിരിച്ചുയർത്തി

single-img
26 January 2022

കാസർകോട് ജില്ലയിൽ നടന്ന മന്ത്രി അഹമ്മദ് ദേവർ കോവിൽ പങ്കെടുത്ത റിപ്പബ്ളിക് ദിന പരിപാടിയിൽ ദേശീയ പതാക തല തിരിച്ചുയർത്തി. രാവിലെ മന്ത്രി പതാക ഉയർത്തി സലൂട്ട് സ്വീകരിച്ച ശേഷമാണ് തെറ്റ് തിരിച്ചറിഞ്ഞത്.

പരിപാടിയിൽ പങ്കെടുത്ത മാധ്യമപ്രവർത്തകരാണ് തെറ്റ് ചൂണ്ടിക്കാണിച്ചത്. ഇതോടെ പതാക താഴ്ത്തി പിന്നീട് ശരിയായ രീതിയിൽ പതാക ഉയർത്തുകയായിരുന്നു. തുടർന്ന് സംഭവത്തിൽ കളക്ടറുടെ ചാർജുള്ള എ ഡി എം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പൊലീസ് മേധാവിയോട് ഉത്തരവിട്ടു. കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകുമെന്ന് എഡിഎം അറിയിച്ചു.