സാമ്പത്തിക പ്രതിസന്ധി; കോവിഡ് ടാക്‌സ് ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ

single-img
25 January 2022

കോവിഡ് കാരണം ഉണ്ടായ സാമ്പത്തിക മേഖലയിലെ ആഘാതം മറികടക്കാൻ കോവിഡ് ടാക്‌സ്/സെസ് ഏർപ്പെടുത്താനൊരുങ്ങി കേന്ദ്രസർക്കാർ. രാജ്യത്തെ അതിസമ്പന്നർക്കാകും നികുതി ഏർപ്പെടുത്തുക എന്നാണ് വിവരം. അടുത്ത മാസം ഒന്നിലെ ബജറ്റിൽ നികുതി പ്രഖ്യാപിക്കുമെന്ന് ക്വര്‍ട്സ് ഇന്ത്യ റിപ്പോർട്ടു ചെയ്യുന്നു.

കേന്ദ്രം കോവിഡ് കൺസപ്ഷൻ ടാക്‌സ്/സെസ് എന്ന പേരിലാകും നികുതി കൊണ്ടുവരിക . ഇന്ത്യയിലെ 5-10 ശതമാനം സമ്പന്നരെയാണ് ഈ നികുതി നേരിട്ടു ബാധിക്കുക. കോവിഡ് വൈറസ് വ്യാപനം കാരണം രാജ്യത്തെ സാമ്പത്തിക അസന്തുലിതാവസ്ഥ വൻതോതിൽ വർധിച്ചതായാണ് പീപ്പ്ൾസ് റിസർച്ച് ഓൺ ഇന്ത്യൻ കൺസ്യൂമർ എകണോമി കഴിഞ്ഞ ദിവസം പുറത്തിറക്കിയ പഠനത്തിൽ ചൂണ്ടിക്കാട്ടുന്നത്.

അവസാന അഞ്ചു വർഷത്തിനിടെ രാജ്യത്തെ ദരിദ്രരുടെ വാർഷിക വരുമാനത്തിൽ 53 ശതമാനം ഇടിവാണുണ്ടായത്. എന്നാൽ ഈ കാലയളവിൽ 20 ശതമാനം ധനികരുടെ വാർഷിക വരുമാനത്തിൽ 39 ശതമാനം വർധനയുമുണ്ടായെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.