പരാതിക്കാരി സൗഹൃദം സ്ഥാപിച്ചത് ഗൂഢ ലക്ഷ്യത്തോടെ; മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ശ്രീകാന്ത് വെട്ടിയാർ ഹൈക്കോടതിൽ

single-img
24 January 2022

തനിക്കെതിരെ ഉണ്ടായ ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി പ്രശസ്ത വ്‌ളോഗര്‍ ശ്രീകാന്ത് വെട്ടിയാര്‍ ഹൈക്കോടതിയില്‍. യുവതി പൊലീസിന് പരാതിയിന്മേല്‍ അറസ്റ്റ് ചെയ്യാന്‍ നീക്കമാരംഭിച്ചതിന് പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ശ്രീകാന്ത് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. തനിക്കെതിരായ പരാതി വ്യാജമാണെന്നും പരാതിക്കാരിക്ക് ഗൂഢ ലക്ഷ്യമെന്നും ജാമ്യാപേക്ഷയില്‍ ശ്രീകാന്ത് ആരോപിക്കുന്നു.

അതേപോലെ തന്നെ പരാതിക്കാരി സുഹൃത്തായിരുന്നുവെന്നും തന്നോട് സൗഹൃദം സ്ഥാപിച്ചത് ഗൂഢ ലക്ഷ്യത്തോടൈയാണെന്നും ശ്രീകാന്ത് വെട്ടിയാര്‍ പറയുന്നു. അതേസമയം, പോലീസ് ബലാത്സംഗ കുറ്റത്തിന് കേസെടുത്തതിന് പിന്നാലെ ശ്രീകാന്ത് ഒളിവിലാണെന്നാണ് വിവരം. ശ്രീകാന്തിന് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കാന്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കഴിഞ ദിവസം നിര്‍ദ്ദേശം നല്‍കിയിരുന്നു.